പെണ്‍വാണിഭ സംഘത്തിലെ മുഖ്യ നടത്തിപ്പുകാരിയായ നടി അറസ്റ്റില്‍

മഹാരാഷ്ട്രയില്‍ സിനിമാ, സീരിയല്‍ നടിമാരെ വലയിലാക്കി സെക്‌സ് റാക്കറ്റ് കേന്ദ്രം നടത്തിയിരുന്ന നടി അറസ്റ്റിലായി. അനുഷ്‌ക മോനി മോഹന്‍ ദാസ് എന്ന 41കാരിയാണ് പിടിയിലായത്. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഇവരുടെ കേന്ദ്രത്തെക്കുറിച്ച് പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡിലാണ് ഇവര്‍ പിടിയിലായത്. ഇവരുടെ വലയില്‍ അകപ്പെട്ട രണ്ട് സിനിമാതാരങ്ങളെയും പൊലീസ് രക്ഷപ്പെടുത്തി. ഇവര്‍ ടെലിവിഷന്‍ സീരിയലുകളിലും ബംഗ്ലാ സിനിമയിലും സജീവമായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
ഏറെനാളായി അനുഷ്‌ക സെക്‌സ് റാക്കറ്റ് കേന്ദ്രം നടത്തുന്നുണ്ടായിരുന്നു. ഇടപാടുകാരുടെ ആവശ്യത്തിനനുസരിച്ച് സ്ത്രീകളെ എത്തിച്ചുകൊടുക്കുകയായിരുന്നു ഇവരുടെ രീതി. സിനിമാ, സീരിയല്‍ താരങ്ങള്‍ക്കായി വന്‍തുകയാണ് ഇടപാടുകാരില്‍ നിന്ന് ഇവര്‍ വാങ്ങിയിരുന്നത്. നടിമാര്‍ ഉള്‍പ്പെടെയുള്ളവരെ ഭീഷണിപ്പെടുത്തിയും നിര്‍ബന്ധിച്ചുമാണ് ഇടപാടുകള്‍ക്ക് ഉപയോഗിച്ചിരുന്നത്.
കേന്ദ്രത്തെക്കുറിച്ചറിഞ്ഞ പൊലീസ് ഇവരെ നിരീക്ഷിച്ചു. വിവരങ്ങള്‍ സത്യമാണെന്ന് വ്യക്തമായതോടെ തെളിവുസഹിതം പൂട്ടാനായി പൊലീസിന്റെ ശ്രമം. ഇതിനായി ഇടപാടുകാരെന്ന വ്യാജേനയാണ് പൊലീസ് സംഘം എത്തിയത്. ഇവര്‍ പൊലീസുകാരാണെന്ന് മനസിലാകാത്ത അനുഷ്‌ക ഒരു മാളില്‍ വച്ച് കാണാമെന്ന് വാക്കുകൊടുത്തു. അവിടെയെത്തിയപ്പോള്‍ കാത്തുനിന്ന പൊലീസ് സംഘം അനുഷ്‌കയെ അറസ്റ്റുചെയ്യുകയായിരുന്നു.
ഇവരുടെ പിടിയില്‍ നിന്ന് രക്ഷപ്പെടുത്തിയ യുവതികളെ അഭയകേന്ദ്രത്തിലേക്ക് മാറ്റി. സെക്‌സ് റാക്കറ്റിനുപിന്നില്‍ വേറെയും ആള്‍ക്കാര്‍ ഉണ്ടെന്നും അവര്‍ക്കുവേണ്ടി അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു. അനുഷ്‌കയുടെ വലയില്‍ കൂടുതല്‍ നടിമാര്‍ വീണിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha