നേപ്പാളിന് പിന്നാലെ ഫ്രാന്‍സിലും സര്‍ക്കാരിനെതിരെ പ്രതിഷേധം

നേപ്പാളിന് പിന്നാലെ ഫ്രാന്‍സിലും ഇമ്മാനുവല്‍ മാക്രോണ്‍ സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ ജനങ്ങള്‍ തെരുവിലിറങ്ങി പ്രതിഷേധിക്കുന്നു. തലസ്ഥാനമായ പാരീസിലെ പലയിടങ്ങളിലും പ്രതിഷേധക്കാര്‍ തീയിട്ടു, പോലീസിന് നേരെ കല്ലെറിയുകയും ചെയ്തു. ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ മാക്രോണ്‍ സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ലെന്നും അവരുടെ സാമ്പത്തിക മാനേജ്‌മെന്റ് വളരെ മോശമാണെന്നും ജനങ്ങള്‍ പറയുന്നു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ വിശ്വസ്തനായ സെബാസ്റ്റ്യന്‍ ലെകോര്‍ണു സ്ഥാനമേല്‍ക്കുന്നതിനിടെയാണിത്.
സോഷ്യല്‍ മീഡിയയില്‍ 'എല്ലാം തടയുക' എന്ന ആഹ്വാനത്തോടെയാണ് ഈ പ്രതിഷേധങ്ങള്‍ ആരംഭിച്ചത്. വിവിധ ഇടങ്ങിളില്‍ നിന്ന് നിരവധി ആളുകള്‍ ഇപ്പോള്‍ ആളുകള്‍ പ്രതിഷേധിക്കാന്‍ ഒന്നിച്ചുചേര്‍ന്നിരിക്കുന്നു. ആയിരക്കണക്കിന് പോലീസുകാര്‍ പ്രതിഷേധക്കാരെ തടയാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഇപ്പോള്‍ അവരെ നിയന്ത്രിക്കാന്‍ കഴിയുന്നില്ല.ഫ്രാന്‍സിലുടനീളം പ്രതിഷേധക്കാര്‍ പ്രകടനം നടത്തുകയും ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
മാലിന്യക്കൂമ്പാരങ്ങള്‍ കത്തിക്കുകയും പലയിടത്തും പോലീസും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടലുകള്‍ നടക്കുകയും ചെയ്യുന്നു. എല്ലാ പ്രവര്‍ത്തനങ്ങളും തടയാന്‍ പ്രതിഷേധക്കാര്‍ ശ്രമിക്കുന്നു. എല്ലാ ഉപരോധങ്ങളും എത്രയും വേഗം നീക്കം ചെയ്യുന്നതിനായി രാജ്യത്തുടനീളം സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഡസന്‍ കണക്കിന് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തതായും വിവരമുണ്ട്. രാജ്യവ്യാപകമായ പ്രതിഷേധങ്ങളുടെ ആദ്യ ഘട്ടത്തില്‍ 200 ഓളം അറസ്റ്റുകള്‍ നടന്നതായി വാര്‍ത്താ ഏജന്‍സിയായ എപി റിപ്പോര്‍ട്ട് ചെയ്യുന്നു.
https://www.facebook.com/Malayalivartha