മൈലാടുംകുന്നില്‍ മുത്തച്ഛനെ കൊച്ചുമകന്‍ കുത്തിക്കൊലപ്പെടുത്തി കൊച്ചുമകന്‍

ഇടിഞ്ഞാര്‍ മൈലാടുംകുന്നില്‍ പണത്തിനുവേണ്ടി കൊച്ചുമകന്‍ മുത്തച്ഛനെ കുത്തിക്കൊന്നു. ക്ഷേത്ര പൂജാരിയായ മൈലാടുംകുന്നില്‍ രാജേന്ദ്രന്‍ കാണിയാണ് (58) കൊല്ലപ്പെട്ടത്. പ്രതി സന്ദീപിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നു വൈകീട്ട് 5.30ഓടെയാണു സംഭവം. രാജേന്ദ്രന്‍ കാണിയുടെ മകളുടെ മകനാണു സന്ദീപ്. ഇയാള്‍ നേരത്തെ വിവിധ കേസുകളില്‍ പ്രതിയാണെന്നു പൊലീസ് പറഞ്ഞു.
രാജേന്ദ്രന്‍ കാണിയുടെ ഭാര്യ ഒരു വര്‍ഷത്തിനു മുമ്പ് പാലോടു ടൗണില്‍വച്ച് വാഹനാപകടത്തില്‍ മരിച്ചിരുന്നു. അതിന്റെ നഷ്ടപരിഹാരം രാജേന്ദ്രന്‍ കാണിക്ക് നല്‍കാന്‍ കോടതി വിധിച്ചിരുന്നു. ഈ പണത്തിനായി സന്ദീപ് മുത്തച്ഛനെ നിര്‍ബന്ധിക്കാറുണ്ടായിരുന്നു. ഇയാളുടെ വീട്ടിലായിരുന്നു രാജേന്ദ്രന്‍ കാണി നേരത്തെ താമസിച്ചിരുന്നത്. പണത്തിനായി ശല്യം തുടര്‍ന്നതോടെ രാജേന്ദ്രന്‍ കാണി വീട്ടില്‍ നിന്നിറങ്ങി ഇടിഞ്ഞാറില്‍ മുറിയെടുത്തു താമസിക്കുകയായിരുന്നു. ഇവിടെ വന്നും സന്ദീപ് ശല്യം തുടര്‍ന്നു.
ഇന്ന് ക്ഷേത്രം തുറക്കാനെത്തിയപ്പോഴാണ് സന്ദീപ് മുത്തച്ഛനെ ആദ്യം കുത്തിയത്. ഇതോടെ രാജേന്ദ്രന്‍ കാണി അടുത്തുകണ്ട കടയിലേക്ക് ഓടിക്കയറി. പിന്നാലെയെത്തിയ സന്ദീപ് മുത്തച്ഛനെ കടയ്ക്കു പുറത്തെത്തിച്ച് കുത്തുകയായിരുന്നു. നാട്ടുകാര്‍ ചേര്‍ന്ന് തടഞ്ഞുവച്ച സന്ദീപിനെ പിന്നീട് പൊലീസ് എത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. രാജേന്ദ്രന്‍ കാണിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
https://www.facebook.com/Malayalivartha