ജനങ്ങള്‍ക്ക് വേണ്ടി മുഖ്യമന്ത്രിയെ കൊണ്ട് നിയമസഭയില്‍ മറുപടി പറയിക്കുമെന്ന് വി ഡി സതീശന്‍

പൊലീസ് അതിക്രമങ്ങള്‍ക്ക് മുഖ്യമന്ത്രിയെ കൊണ്ട് നിയമസഭയില്‍ മറുപടി പറയിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ജനങ്ങള്‍ക്ക് വേണ്ടി സഭയില്‍ വിചാരണ നടത്തും. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ തങ്ങള്‍ കൂട്ടായ നടപടിയെടുത്തു. ബലാത്സംഗകേസിലെ പ്രതി ഉള്‍പ്പെടെ ഭരണപക്ഷത്തിരിക്കുന്നു. യുവാക്കളെ ഇനിയും പിന്തുണയ്ക്കും. തെറ്റ് ചെയ്ത ഒരാളെയും സംരക്ഷിക്കില്ല. തനിക്കെതിരെ സൈബര്‍ ആക്രമണം ഉണ്ടായതെല്ലാം വ്യാജ അക്കൗണ്ടുകളില്‍ നിന്നാണ്. പാര്‍ട്ടി പൂര്‍ണ്ണപിന്തുണ നല്‍കിയെന്നും അദ്ദേഹം പ്രതികരിച്ചു.
സര്‍വസജ്ജമായാണ് യുഡിഎഫ് നിയമസഭാ സമ്മേളനത്തെ നേരിടാന്‍ പോകുന്നത്. കേരളത്തിന്റെ മനഃസാക്ഷിയെത്തന്നെ ഞെട്ടിച്ച ഒട്ടനവധി സംഭവങ്ങള്‍ ഇപ്പോഴുണ്ടായിട്ടുണ്ട്. കുന്നംകുളത്തെ കസ്റ്റഡി മര്‍ദ്ദനം പുറത്തുവന്നപ്പോള്‍ തന്നെ കേരളം ഞെട്ടി. അതിനുപിന്നാലെ നിരവധി കസ്റ്റഡി മര്‍ദ്ദനങ്ങളുടെ കഥ പുറത്തുവന്നു. പിണറായി വിജയന്‍ ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുമ്പോള്‍ കേരള പൊലീസ് ജനങ്ങളെ നാണം കെടുത്തുന്ന നടപടികളാണ് സ്വീകരിക്കുന്നത്. ഒട്ടകപക്ഷി മണ്ണില്‍ തല പൂഴ്ത്തി വച്ചിരിക്കുകയാണ്. അതുപോലെയാണ് മുഖ്യമന്ത്രി ഈ വിഷയത്തില്‍ ഇതുവരെയായിട്ടും പ്രതികരിച്ചിട്ടില്ല. മുഖ്യമന്ത്രിയെ കൊണ്ട് ഞങ്ങള്‍ നിയമസഭയില്‍ മറുപടി പറയിക്കുമെന്ന് വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha