റണ്‍വേ അവസാനിക്കാറായിട്ടും പറന്നുയരാന്‍ കഴിയാതെ ഇന്‍ഡിഗോ വിമാനം 'എമര്‍ജന്‍സി ബ്രേക്കിട്ട്' പൈലറ്റ്

പലതവണ ശ്രമിച്ചിട്ടും പറന്നുയരാന്‍ സാധിക്കാതെ ഇന്‍ഡിഗോ വിമാനം അപകടത്തില്‍നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. പലതവണ ശ്രമിച്ചിട്ടും വിമാനത്തിന് പറന്നുയരാന്‍ കഴിഞ്ഞില്ല. റണ്‍വേ അവസാനിക്കാറായിട്ടും ടേക്ക് ഓഫിന് സാധിക്കാതായതോടെ പൈലറ്റ് എമര്‍ജന്‍സി ബ്രേക്ക് ഉപയോഗിച്ച് വിമാനം നിര്‍ത്തി. സമാജ്‌വാദി പാര്‍ട്ടി എംപി ഡിംപിള്‍ യാദവ് ഉള്‍പ്പെടെ 151 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാര്‍ സുരക്ഷിതരാണ്.
രാവിലെ 11 മണിക്കാണ് സംഭവം. ലക്‌നൗ-ഡല്‍ഹി വിമാനത്തിനാണ് സാങ്കേതിക തകരാര്‍ കാരണം പറന്നുയരാന്‍ സാധിക്കാതെ വന്നത്. സാങ്കേതിക വിദഗ്ധര്‍ വിമാനം പരിശോധിക്കുകയാണ്. യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ ഡല്‍ഹിയിലേക്ക് അയച്ചു. ഈ മാസം ആദ്യം, അബുദാബിയിലേക്ക് പോകുകയായിരുന്ന ഇന്‍ഡിഗോ വിമാനം പറന്നുയര്‍ന്നതിനു തൊട്ടുപിന്നാലെ സാങ്കേതിക തകരാറിനെ തുടര്‍ന്നു കൊച്ചിയില്‍ തിരിച്ചിറക്കിയിരുന്നു.
https://www.facebook.com/Malayalivartha