ഹോസ്റ്റലില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടികളുടെ കണ്ണില്‍ പശ തേച്ച് സഹപാഠികള്‍

സ്‌കൂള്‍ ഹോസ്റ്റലില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടികളുടെ കണ്ണില്‍ പശ തേച്ചതിനെ തുടര്‍ന്ന് കണ്ണ് തുറക്കാന്‍ പറ്റാത്ത സ്ഥിതിയുണ്ടായി. ഒഡീഷയിലെ സേവാശ്രമം സ്‌കൂളിലാണ് സംഭവം. ഹോസ്റ്റലില്‍ കിടന്നുറങ്ങുകയായിരുന്ന 3,4,5 ക്ലാസുകളിലെ എട്ട് വിദ്യാര്‍ത്ഥികളുടെ കണ്ണിലാണ് സഹപാഠികള്‍ പശ തേച്ചത്.
ഉറക്കം ഉണര്‍ന്നപ്പോള്‍ കുട്ടികള്‍ക്ക് കണ്ണ് തുറക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല. തുടര്‍ന്ന് ഇവര്‍ വേദന കാരണം നിലവിളിക്കുകയായിരുന്നു. ഇതോടെ ഹോസ്റ്റല്‍ അധികൃതര്‍ ഓടിയെത്തുകയും കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. കുട്ടികളുടെ കണ്ണുകള്‍ക്കു സാരമായ പരുക്കുണ്ടെന്നും അടിയന്തര ചികില്‍സ നല്‍കിയതിനാല്‍ കാഴ്ച നഷ്ടമാകാതെ രക്ഷിക്കാനായെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
പരിക്കേറ്റവരില്‍ ഒരു കുട്ടി മാത്രമാണ് ആശുപത്രി വിട്ടത്. ബാക്കിയുള്ള ഏഴ് കുട്ടികള്‍ ഇപ്പോഴും ആശുപത്രിയില്‍ തുടരുകയാണ്. ഈ കുട്ടികളുടെ ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരികയാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ഹോസ്റ്റലിലെ കുട്ടികളെ ശ്രദ്ധിക്കുന്നതില്‍ വീഴ്ച വരുത്തിയതിന് സ്‌കൂളിലെ പ്രധാനാധ്യാപകന്‍ മനോരഞ്ജന്‍ സാഹുവിനെ വിദ്യാഭ്യാസ വകുപ്പ് സസ്‌പെന്‍ഡ് ചെയ്തു. സംഭവത്തില്‍ ജില്ലാ ഭരണകൂടം ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha