കണ്ണൂരില്‍ ടേക്ക് ഓഫ് ചെയ്ത എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം തിരിച്ചിറക്കി

കണ്ണൂരില്‍ നിന്ന് അബുദാബിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി. ഞായറാഴ്ച രാവിലെ 6.30ന് കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട വിമാനമാണ് 45 മിനിറ്റിനുശേഷം തിരിച്ചിറക്കിയത്. പക്ഷിയിടിച്ചതിനെ തുടര്‍ന്നാണ് വിമാനം തിരിച്ചിറക്കിയത്.
ഏകദേശം 180 യാത്രക്കാര്‍ വിമാനത്തിലുണ്ടായിരുന്നു. വിമാനം വിമാനത്താവളത്തിലെ ബേയിലേക്ക് മാറ്റി വിശദമായ സുരക്ഷാ പരിശോധന നടത്തി. പരിശോധനയില്‍ വിമാനത്തിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.
ഷാര്‍ജയില്‍ നിന്ന് കണ്ണൂരിലേക്ക് വരുന്ന മറ്റൊരു വിമാനത്തില്‍ യാത്രക്കാരെ അബുദാബിയിലെത്തിക്കാനുള്ള ക്രമീകരണങ്ങള്‍ നടക്കുകയാണെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha