പാലോട് ഇടിഞ്ഞാറില്‍ മുത്തച്ഛനെ യുവാവ് കുത്തിക്കൊലപ്പെടുത്തി... സംഭവത്തില്‍ കൊച്ചുമകനെ കസ്റ്റഡിയിലെടുത്ത് പോലീസ്...

പാലോട് ഇടിഞ്ഞാറില്‍ മുത്തച്ഛനെ യുവാവ് കുത്തിക്കൊന്നു. ഇടിഞ്ഞാര്‍ സ്വദേശി രാജേന്ദ്രന്‍ കാണിയാണ് കൊല്ലപ്പെട്ടത്. കൊച്ചുമകന്‍ സന്ദീപി(28)നെ പാലോട് പോലീസ് കസ്റ്റഡിയിലെടുത്തു.
ഞായറാഴ്ച വൈകീട്ട് അഞ്ചേകാലോടെയാണ് സംഭവം. ഇവര്‍ക്കിടയില്‍ കുടുംബതര്‍ക്കങ്ങള്‍ നിലനിന്നിരുന്നതായാണ് വിവരം. ഇരുവരും തമ്മില്‍ വഴക്കും പതിവായിരുന്നു.
ഞായറാഴ്ച വൈകുന്നേരം മദ്യപിച്ച് വീട്ടിലെത്തിയ സന്ദീപ് മുത്തച്ഛനുമായി വഴക്കുണ്ടാക്കി. തുടര്‍ന്നാണ് കൈയില്‍ കരുതിയ കത്തി ഉപയോഗിച്ച് കഴുത്തില്‍ കുത്തിയത്. സന്ദീപ് മറ്റുചില കേസുകളിലും പ്രതിയാണെന്നാണ് പോലീസ് നല്‍കുന്നവിവരം. കൊല്ലപ്പെട്ട രാജേന്ദ്രന്‍ കാണിയുടെ മൃതദേഹം പാലോട് ആശുപത്രിയിലാണ്.
"
https://www.facebook.com/Malayalivartha