ദേശീയപാതയില്‍ ബാരിക്കേഡില്‍ ഇരുചക്ര വാഹനം ഇടിച്ചു കയറി ആശുപത്രി ജീവനക്കാരന് ദാരുണാന്ത്യം

ദേശീയപാതയില്‍ ബാരിക്കേഡില്‍ ഇരുചക്ര വാഹനം ഇടിച്ചു കയറി ആശുപത്രി ജീവനക്കാരന്‍ മരിച്ചു . അപകടം നടന്ന മണിക്കൂറുകളോളം യുവാവ് നടുറോഡില്‍ കിടന്നു. ബാരിക്കേഡില്‍ തലയിടിച്ചു കിടക്കുന്ന യുവാവിനെ ആദ്യം കണ്ടത് മാധ്യമം ദിനപത്രം ഫീല്‍ഡ് സ്റ്റാഫാണ് .ചൊവ്വാഴ്ച വെളുപ്പിന് മൂന്ന് മണിയോടെയാണ് സംഭവം .
ചവറ കൊറ്റന്‍കുളങ്ങര പഞ്ചായത്ത് ഓഫീസിനു വടക്ക് മുരുകാലയത്തില്‍ പരമേശ്വരന്‍ പിള്ള -കമലാദേവി ദമ്പതികളുടെ മകന്‍ പ്രകാശ് (50) ആണ് മരിച്ചത്. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്കു വരവേ ദേശീയ പാതയില്‍ ചവറ പാലത്തിനു സമീപം ആയിരുന്നു അപകടം നടന്നത്.
പ്രകാശ് സഞ്ചരിച്ച ബൈക്ക് അലക്ഷ്യമായി റോഡില്‍ വെച്ചിരുന്ന കോണ്‍ക്രീറ്റ് ഡിവൈഡറുകളില്‍ ഇടിച്ചു കയറിയാണ് അപകടം നടന്നത് .കൊല്ലത്തു നിന്നും കരുനാഗപ്പള്ളിയിലേക്കു വന്ന മാധ്യമം സര്‍ക്കുലേഷന്‍ സ്റ്റാഫ് കരുനാഗപ്പള്ളി സ്വദേശി സലിം ആണ് അപകടത്തില്‍ പെട്ടു കിടക്കുന്നയാളിനെ കണ്ടത്. .ഉടന്‍ തന്നെ ചവറ പൊലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചു. പൊലീസെത്തി ഇയാളെ നീണ്ടകര ആശുപത്രിയില്‍ എത്തിച്ചെങ്കിലും മണിക്കൂറുകള്‍ക്കു മുന്നേ മരണം സംഭവിച്ചെന്ന് ഡോക്ടര്‍ സ്ഥിരീകരിക്കുകയായിരുന്നു .
ഭാര്യ : ഗീതാകുമാരി ,പ്രണവ് ഏക മകനാണ് . കൊല്ലം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിക്കുന്ന മൃതദേഹം മേല്‍ നടപടികള്‍ക്ക് ശേഷം ചവറയിലെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും . കേസെടുത്ത് ചവറ പൊലീസ്.
"
https://www.facebook.com/Malayalivartha