ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്..കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് പ്രത്യേക മുന്നറിയിപ്പുളളത്..ഇന്നുമുതൽ ഉച്ചക്ക് ശേഷവും രാത്രിയും ഇടിമിന്നലോടുകൂടിയ മഴക്ക് സാദ്ധ്യത..

സംസ്ഥാനത്തെ ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് പ്രത്യേക മുന്നറിയിപ്പുളളത്. ഇന്നുമുതൽ ഉച്ചക്ക് ശേഷവും രാത്രിയും ഇടിമിന്നലോടുകൂടിയ മഴക്ക് സാദ്ധ്യതയുണ്ട്. മലയോര, ഇടനാട് മേഖലയിലാകും കൂടുതലായും ഇടിമിന്നൽ മഴക്ക് സാദ്ധ്യതയെന്നാണ് വ്യക്തമാകുന്നത്.കാലവർഷക്കാറ്റ് പൊതുവെ ദുർബലമായ സാഹചര്യത്തിൽ അന്തരീക്ഷത്തിൽ കാറ്റിന്റെ അസ്ഥിരതയാണ് ഇടിമിന്നൽ മഴയ്ക്ക് കാരണമാകുന്നതെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ കണ്ടെത്തൽ.
നാളെ പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലും വെളളിയാഴ്ച പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിലും ശനിയാഴ്ച പാലക്കാട്, മലപ്പുറം ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം. അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.കാലവർഷത്തിൽ നിന്നും തുലാവർഷത്തിലേക്കുള്ള പരിവർത്തനം തുടങ്ങി. തുലാമഴയ്ക്ക് മുന്നേ തമിഴ്‌നാട് തീരത്ത് ചക്രവാത ചുഴി രൂപപ്പെട്ടു.
ഇത് പടിഞ്ഞാറോട്ട് നീങ്ങുന്ന സാഹചര്യത്തിൽ അടുത്ത രണ്ടു ദിവസം കേരളത്തിൽ പരക്കെ മഴ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.തുടർന്നുള്ള ദിവസങ്ങളിലും മഴ സാധ്യത പ്രവചിക്കുന്നു. ഒക്ടോബർ മാസത്തിൻ്റെ സവിശേഷതയായി ഒരു ന്യൂനമർദ പാത്തിയും നിലനിൽക്കുന്നുണ്ട്. ഇത് കാരണം ഒറ്റപ്പെട്ട ഇടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത ഉണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇടിയോട് കൂടിയുള്ള കനത്ത മഴയ്ക്കാണ് സാധ്യത.ഒക്ടോബർ മാസത്തിൽ രണ്ടു സ്വഭാവത്തിലുമുള്ള (തെക്കു പടിഞ്ഞാറൻ കാലാവർഷം, തുലാവർഷം) മഴ ഉണ്ടാകാനുള്ള സാധ്യത ഉണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മേധാവി നീത കെ ഗോപാൽ പറഞ്ഞു.
കേരളത്തിൽ പടിഞ്ഞാറൻ കാറ്റ് തുടരുകയാണ്. തുലാവർഷത്തിന് മുന്നോടിയായി ഇത് അടുത്ത ആഴ്‌ചയോടെ വടക്കു -കിഴക്കൻ ദിശയിലേക്ക് മാറുമെന്നാണ് കരുതുന്നത്.നിലവിൽ അഞ്ചു ദിവസത്തേക്ക് മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും നീത കെ ഗോപാൽ വ്യക്തമാക്കി. ഇന്ന് കോഴിക്കോട്, വയനാട്, ഇടുക്കി, കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകളിൽ മഞ്ഞ അലർട്ട് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വ്യാഴാഴ്‌ച (09.10.2025) മലപ്പുറം, പാലക്കാട്, ഇടുക്കി, പത്തനംതിട്ട ജില്ലകളിലും 10.10.2025 നു കണ്ണൂർ, വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളിലും 11.10.2025നു മലപ്പുറം, പാലക്കാട് ജില്ലകളിലും മഞ്ഞ അലർട്ട് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
തുലാവർഷ മഴ ഒക്ടോബർ പകുതിക്ക് ശേഷം കേരളത്തിൽ ആരംഭിക്കുമെന്നാണ് സൂചന. കേരളം ഉൾപ്പെടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഇക്കുറി മെച്ചപ്പെട്ട തുലാമഴയ്ക്കുസാധ്യതയെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെ വിലയിരുത്തൽ.
https://www.facebook.com/Malayalivartha