17കാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തില്‍ അദ്ധ്യാപികയ്ക്ക് 20 വര്‍ഷം കഠിനതടവ്

പ്‌ളസ് ടു വിദ്യാര്‍ത്ഥിനിയെ തുടര്‍ച്ചയായി ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ കരാട്ടെ അദ്ധ്യാപികയ്ക്ക് 20 വര്‍ഷം കഠിനതടവ്. തൂത്തുക്കുടി സ്വദേശിനി ബി ജയസുധയെ ആണ് (28) ചെന്നൈ സെഷന്‍സ് ജഡ്ജി എസ് പദ്മ ശിക്ഷിച്ചത്. വിദ്യാര്‍ത്ഥിനി സ്‌കൂളിലെത്തിയില്ലെന്ന് മാതാപിതാക്കള്‍ക്ക് സന്ദേശം ലഭിച്ചതിനുശേഷം നടത്തിയ അന്വേഷണത്തിലാണ് പീഡനവിവരം പുറത്തുവന്നത്. സ്‌കൂളിനടുത്തുള്ള വീട്ടിലും തൂത്തുക്കുടിയിലെ വീട്ടിലുംവച്ച് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചതായി അദ്ധ്യാപിക സമ്മതിച്ചു. പിന്നാലെയാണ് ഇവര്‍ക്കെതിരെ പോക്‌സോ ചുമത്തി കേസെടുത്തത്.
ചെന്നൈയില്‍ അദ്ധ്യാപികയായിരുന്ന ജയസുധ കഴിഞ്ഞവര്‍ഷം ജൂലായിലാണ് സ്‌കൂള്‍ കായികമേളയില്‍വച്ച് വിദ്യാര്‍ത്ഥിനിയെ പരിചയപ്പെടുന്നത്. അതിനുശേഷം ജയസുധ സ്‌കൂളിനടുത്തുള്ള വീട്ടിലേയ്ക്ക് താമസം മാറ്റി. തുടര്‍ന്ന് വിദ്യാര്‍ത്ഥിനിയെ വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി ലൈംഗിക പീഡനത്തിനിരയാക്കുകയായിരുന്നു. ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി പുരുഷനായി മാറുമെന്നും ശേഷം വിദ്യാര്‍ത്ഥിനിയെ വിവാഹം കഴിക്കുമെന്നും വാഗ്ദാനം നല്‍കിയായിരുന്നു തുടര്‍ച്ചയായി പീഡനത്തിനിരയാക്കിയത്.
https://www.facebook.com/Malayalivartha