നെയ്യാറ്റിന്‍കരയില്‍ ചായ ഇടുന്നതിനിടെ ഗ്യാസില്‍ നിന്ന് തീപടര്‍ന്ന് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ ഗ്യാസില്‍ നിന്ന് തീപടര്‍ന്ന് വീട്ടമ്മ മരിച്ചു. മുട്ടക്കാട് സ്വദേശി സുനിതകുമാരിയാണ് മരിച്ചത്. രാവിലെ അടുക്കളയില്‍ ചായ ഇടുന്നതിനിടെയായിരുന്നു അപകടം. അപകടകാരണം ഗ്യാസ് ലീക്കായതാണെന്നാണ് പ്രാഥമിക വിവരം. അപകടത്തിന് പിന്നാലെ സുനിതയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
വീടിന് സമീപം ബേക്കറി നടത്തിവരുകയായിരുന്നു സുനിത. വീട്ടില്‍ മക്കളും സുനിതയും മാത്രമാണ് താമസം. മകള്‍ രാവിലെ ടെക്‌നോപാക്കില്‍ ജോലിക്ക് പോയി. സംഭവസമയം മകന്‍ അഖില്‍ വീട്ടില്‍ ഉണ്ടായിരുന്നു. സുനിതയുടെ നിലവിളികേട്ട് ഓടിയെത്തിയ മകനും സമീപവാസികളും ചേര്‍ന്ന് നെയ്യാറ്റിന്‍കര ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
https://www.facebook.com/Malayalivartha