മകൻ രണ്ടുവർഷം മുൻപ് വാഹനാപകടത്തിൽ മരിച്ച അതേ സ്ഥലത്ത് അമ്മയും...! ദൈവമേ ഈ വിധി...!

കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്‌കൂട്ടര്‍ യാത്രക്കാരിയായ യുവതി മരിച്ചു. മാവൂര്‍ താത്തൂര്‍പ്പൊയില്‍ കണ്ണംവള്ളി പാറക്കല്‍ ജിജി ഭാസ്കറാണ് (46-പുഞ്ചിരി) മരിച്ചത്. ഞായറാഴ്ച കണ്ണൂര്‍ ജില്ലയിലെ കല്ലന്‍കോട് ചെറുപുഴയില്‍ വെച്ച് ഇവര്‍ സഞ്ചരിച്ച ബൈക്കില്‍ കാര്‍ ഇടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഇവരെ ആദ്യം പരിയാരം മെഡിക്കല്‍ കോളേജാശുപത്രിയിലും പിന്നീട് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജാശുപത്രിയിലും പ്രവേശിപ്പിച്ചു.
ചികിത്സയിൽ തുടരുന്നതിനിടെ ചൊവ്വാഴ്ച രാവിലെ മരിക്കുകയായിരുന്നു. ബൈക്കോടിച്ചിരുന്ന ഭര്‍ത്താവ് സുനില്‍ സാരമായി പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ മകന്‍ അബിന്‍ സുനില്‍ രണ്ടുവര്‍ഷം മുന്‍പ് ഇതേ സ്ഥലത്തുവെച്ചാണ് ബൈക്കപകടത്തിൽ മരിച്ചത്. അച്ഛന്‍: പരേതനായ കെ വി ഭാസ്‌കരന്‍. അമ്മ: പാറക്കല്‍ സുലോചന. സഹോദരന്‍: ജിനേഷ്. സംസ്‌കാരം ബുധനാഴ്ച.
അണക്കെട്ടിലെ വെള്ളത്തിലിറങ്ങി കളിക്കുന്നതിനിടെ വിനോദസഞ്ചാരികളായ ആറുപേർ ഒഴുകിപ്പോയി. കർണാടകയിലെ തുമകുരുവിൽ ഇന്നലെയാണ് സംഭവം. ഇവർ ചിത്രമെടുക്കുന്നതിനിടെ അപ്രതീക്ഷിതമായി മർക്കോണഹള്ളി അണക്കെട്ട് തുറന്നുവിടുകയായിരുന്നു. ഇതോടെ ശക്തമായ ഒഴുക്കിൽപ്പെട്ട് സ്‌ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ ഒഴുകിപ്പോയി.
15പേർ അടങ്ങുന്ന സംഘമാണ് മർക്കോണഹള്ളി അണക്കെട്ടിലേക്ക് വിനോദയാത്രയ്‌ക്കായി എത്തിയത്. ഇവർ ഇറങ്ങുന്നതുവരെ വെള്ളത്തിൽ ഒഴുക്ക് കുറവായിരുന്നു. അപ്രതീക്ഷിതമായി വെള്ളം കുതിച്ചെത്തുകയായിരുന്നു. ഉടൻതന്നെ പൊലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി. നവാസ് എന്നയാളെ രക്ഷിച്ചെങ്കിലും ബാക്കി ആറുപേരും ഒഴുകിപ്പോയി. ഇയാളെ ആദിചുഞ്ചനഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
രണ്ടുപേരുടെ മൃതദേഹങ്ങളും കണ്ടെടുത്തു. കാണാതായ മറ്റ് നാലുപേർക്കായി തെരച്ചിൽ തുടരുകയാണെന്ന് തുമകുരു പൊലീസ് സൂപ്രണ്ട് അശോക് കെവി പറഞ്ഞു. ജലപ്രവാഹത്തിലെ സ്വാഭാവിക വർദ്ധനവാണ് സംഭവത്തിന് കാരണമെന്നാണ് ഡാം എഞ്ചിനീയർ പറഞ്ഞത്. എന്നാൽ, സംഭവത്തിന് പിന്നിലെ കൃത്യമായ കാരണം അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു. അപകടത്തിന് തൊട്ടുമുമ്പ് ഫോണിൽ പകർത്തിയ ഇവരുടെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.
https://www.facebook.com/Malayalivartha