എല്‍ഡിഎഫ്- യുഡിഎഫ് റാലിക്കിടെ സംഘര്‍ഷത്തില്‍ ഷാഫി പറമ്പില്‍ എംപിക്ക് പരുക്ക്

എല്‍ഡിഎഫും യുഡിഎഫും നടത്തിയ റാലികള്‍ക്കിടെ പൊലീസ് നടത്തിയ കണ്ണീര്‍ വാതക പ്രയോഗത്തില്‍ ഷാഫി പറമ്പില്‍ എംപിക്ക് പരുക്കേറ്റു. ശ്വാസതടസ്സവും മുഖത്ത് പരുക്കുമേറ്റ ഷാഫിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോയി. ഷാഫിയുടെ ചുണ്ടിനാണ് പരുക്കേറ്റത്.
ലാത്തിചാര്‍ജില്‍ ഡിസിസി പ്രസിഡന്റ് കെ.പ്രവീണ്‍കുമാര്‍ ഉള്‍പ്പെടെയുള്ള യുഡിഎഫ് നേതാക്കള്‍ക്കും പരുക്കേറ്റു. എല്‍ഡിഎഫ്–യുഡിഎഫ് പ്രവര്‍ത്തകര്‍ മുഖാമുഖമെത്തിയതോടെയാണ് പൊലീസ് ലാത്തിവീശുകയും കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്തത്. പേരാമ്പ്ര സികെജി കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു വ്യാഴാഴ്ച സംഘര്‍ഷം ഉണ്ടായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മണിവരെ യുഡിഎഫ് പേരാമ്പ്രയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നു.
ഹര്‍ത്താലിനു ശേഷം യുഡിഎഫിന്റെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. ഇതിനിടെ ഡിവൈഎഫ്‌ഐയുടെ പ്രതിഷേധ പ്രകടനവും ഉണ്ടായി. രണ്ടു പ്രകടനവും നേര്‍ക്കുനേര്‍ വന്നപ്പോള്‍ ഉണ്ടായ വാക്കേറ്റമാണു സംഘര്‍ഷത്തിലേക്ക് നീങ്ങിയത്. ഇതോടെ കൂടുതല്‍ പൊലീസ് രംഗത്തെത്തുകയും ഇരുകൂട്ടരെയും പിരിച്ചുവിടാനുള്ള ശ്രമങ്ങള്‍ നടത്തുകയും ചെയ്തു. സംഘര്‍ഷം പരിധി വിട്ടതോടെയാണ് പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചത്. ഇതിലാണ് ഷാഫി പറമ്പില്‍ ഉള്‍പ്പെടെയുള്ള യുഡിഎഫ് നേതാക്കള്‍ക്ക് പരുക്കേറ്റത്.
പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ വന്‍ പൊലീസ് സംഘം ഇവിടെ ക്യാംപ് ചെയ്യുന്നുണ്ട്. പൊലീസ് യുഡിഎഫ് പ്രകടനത്തിനു നേരെ ഏകപക്ഷീയമായി കണ്ണീര്‍വാതകം പ്രയോഗിക്കുകയായിരുന്നു എന്നാണു യുഡിഎഫ് നേതാക്കള്‍ ആരോപിക്കുന്നത്. പരുക്കേറ്റ പല പ്രവര്‍ത്തകരെയും ആശുപത്രിയിലേക്ക് ഉള്‍പ്പെടെ മാറ്റിയിട്ടുണ്ട്.
https://www.facebook.com/Malayalivartha