സിനിമതാരങ്ങളുടെ വീടുകളിലെ ഇഡി റെയ്ഡ്: ശബരിമല സ്വര്‍ണപ്പാളി വിവാദം മുക്കാനാകുമെന്ന് സുരേഷ് ഗോപി

സിനിമതാരങ്ങളുടെ വീടുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ് നടത്തിയത് ശബരിമല സ്വര്‍ണപ്പാളി വിവാദം മുക്കാനാകുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. സ്വര്‍ണ്ണപ്പാളി വിവാദം മൂടിക്കെട്ടാനുള്ള ശ്രമമായാണ് ഈ റെയ്ഡ് നടന്നതെന്ന സംശയം തനിക്കുണ്ടെന്ന് കേന്ദ്രസഹമന്ത്രി കൂടിയായ അദ്ദേഹം പറഞ്ഞു. കേന്ദ്രമന്ത്രിയായതിനാല്‍ ഇപ്പോള്‍ കൂടുതല്‍ പറയുന്നില്ലെന്നും പ്രജാ വിവാദവും സ്വര്‍ണ്ണ ചര്‍ച്ച മുക്കാന്‍ വേണ്ടിയാണെന്നും എല്ലാം കുല്‍സിതമെന്നും സുരേഷ്‌ഗോപി പറഞ്ഞു.
ദുല്‍ഖര്‍ സല്‍മാന്റെ ഉള്‍പ്പെടെയുള്ള വീടുകളിലെ ഇഡി റെയ്ഡിന് പിന്നാലെയാണ് സുരേഷ് ഗോപിയുടെ പരാമര്‍ശം. പാലക്കാട് മലമ്പുഴയില്‍ കലുങ്ക് സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര ഏജന്‍സികളാണ് ദുല്‍ഖര്‍ സല്‍മാനും പൃഥ്വിരാജ് സുകുമാരനും എതിരെയടക്കം അന്വേഷണം നടത്തുന്നത്. ഈ കേന്ദ്ര ഏജന്‍സികളുടെ നടപടിയെയാണ് സംസ്ഥാന സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയ ശബരിമല സ്വര്‍ണപ്പാളി വിവാദം മറച്ചുവെക്കാനുള്ള ശ്രമമെന്ന് കേന്ദ്രസഹമന്ത്രിയായ സുരേഷ് ഗോപി സംശയിക്കുന്നത്.
https://www.facebook.com/Malayalivartha