വീട്ടുമുറ്റത്തുവച്ച് വീട്ടമ്മയ്ക്ക് നേരെ തെരുവുനായയുടെ ആക്രമണം

തൃശൂര്‍ ഗുരുവായൂരില്‍ വീട്ടുമുറ്റത്തു നിന്ന വീട്ടമ്മയുടെ ചെവി തെരുവുനായ കടിച്ചെടുത്തു. വീട്ടുമുറ്റത്ത് പുല്ല് പറിക്കുന്നതിനിടെയായിരുന്നു ആക്രമണം. കുന്നത്ത് വഹീദ(52)യാണ് ആക്രമിക്കപ്പെട്ടത്. ഇന്ന് മൂന്ന് പേര്‍ക്കാണ് ഗുരുവായൂരില്‍ തെരുവുനായയുടെ കടിയേറ്റത്.
വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു സംഭവം. പുല്ലുപറിക്കുകയായിരുന്ന വഹീദയെ തെരുവുനായ പിന്നില്‍നിന്ന് വന്ന് ആക്രമിക്കുകയായിരുന്നു. ഇടത് ചെവിയുടെ ഒരു ഭാഗമാണ് നായ കടിച്ചെടുത്തത്.
വഹീദയുടെ ആരോഗ്യനില തൃപ്തികരമാണ്. ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വഹീദയെ തുടര്‍ ചികിത്സയ്ക്കായി തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha