തെരുവുകളില്‍ നിന്നും ജാതിപ്പേരുകള്‍ എടുത്ത് മാറ്റാനൊരുങ്ങി തമിഴ്‌നാട് സര്‍ക്കാര്‍

തമിഴ്‌നാട്ടിലെ ഓരോ തെരുവുകളില്‍ നിന്നും ജാതിപ്പേരുകള്‍ എടുത്ത് മാറ്റാനൊരുങ്ങി തമിഴ്‌നാട് സര്‍ക്കാര്‍. ഇതിനായി വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ നിര്‍ദേശം നല്‍കി. നവംബര്‍ 19ന് മുന്‍പായി ജാതിപ്പേരുകള്‍ സ്ഥാപിച്ചിട്ടുള്ള സ്ഥലങ്ങളില്‍ നിന്ന് അവ മാറ്റി പുതിയ പേരുകള്‍ കൈമാറണമെന്നാണ് ജില്ലാ ഭരണകൂടങ്ങള്‍ക്ക് നല്‍കിയ നിര്‍ദേശം.
ഹരിജന്‍ കോളനി, ആദി ദ്രാവിഡര്‍ കോളനി, പറയര്‍ തെരുവ് എന്നിങ്ങനെയുള്ള സ്ഥലങ്ങളുടെ പേരുകള്‍ മാറ്റണമെന്നാണ് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ആവശ്യപ്പെട്ടിരിക്കുന്നത്, പകരം തന്തൈ പെരിയാര്‍, മഹാത്മാഗാന്ധി, കലൈഞ്ജര്‍, കാമരാജന്‍, വീരമാമുനിവര്‍ തുടങ്ങിയ പേരുകള്‍ പരിഗണിക്കാമെന്നും മുഖ്യമന്ത്രി സ്റ്റാലിന്റെ നിര്‍ദേശത്തില്‍ പറയുന്നു.
ഇനി ഈ പ്രസ്തുത തെരുവുകളില്‍ താമസിക്കുന്നവര്‍ പഴയ പേരുകള്‍ തന്നെ മതിയെന്ന് ആവശ്യപ്പെടുന്നുണ്ടെങ്കില്‍ അതിനുള്ള കാരണമെന്തെന്ന് വ്യക്തമാക്കാന്‍ പ്രദേശവാസികളോട് ജില്ലാ ഭരണകൂടം ആവശ്യപ്പെടണം. സമൂഹത്തില്‍ നിലനില്‍ക്കുന്ന ഉച്ചനിചത്വങ്ങള്‍ക്ക് അറുതി വരുത്താനും ജാതിവിവേചനങ്ങള്‍ ഇല്ലാതാക്കാനുമാണ് ഇങ്ങനെയൊരു നടപടി സ്വീകരിക്കുന്നതെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha