ഓപ്പറേഷന്‍ ബ്ലൂ സ്റ്റാര്‍ തെറ്റായിരുന്നുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം

ഓപ്പറേഷന്‍ ബ്ലൂ സ്റ്റാര്‍ തെറ്റായിരുന്നുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പി.ചിദംബരം പറഞ്ഞു. അതിന് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധി സ്വന്തം ജീവന്‍ തന്നെ വിലയായി നല്‍കിയെന്നും ചിദംബരം പറഞ്ഞു. ഹിമാചല്‍ പ്രദേശിലെ കസൗലിയില്‍ നടന്ന പരിപാടിയിലാണ് ചിദംബരത്തിന്റെ പരാമര്‍ശം.
സൈന്യം, പൊലീസ്, ഇന്റലിജന്‍സ്, സിവില്‍ സര്‍വീസ് എന്നിവയുടെ സംയുക്ത തീരുമാനമായിരുന്നു ഓപ്പറേഷന്‍ ബ്ലൂ സ്റ്റാര്‍. ഇതിന് ഇന്ദിരാ ഗാന്ധിയെ മാത്രം കുറ്റപ്പെടുത്താനാവില്ലെന്നും ചിദംബരം പറഞ്ഞു. മാധ്യമപ്രവര്‍ത്തകനായ ഹരീന്ദര്‍ ബവെജ രചിച്ച 'ദെ വില്‍ ഷൂട്ട് യു, മാഡം' എന്ന പുസ്തകത്തെ കുറിച്ച് നടന്ന ചര്‍ച്ചയിലായിരുന്നു ചിദംബരത്തിന്റെ തുറന്നുപറച്ചില്‍.
ഒരു ഉദ്യോഗസ്ഥനോടും തനിക്ക് അനാദരവില്ല. പക്ഷേ സുവര്‍ണക്ഷേത്രം ഏറ്റെടുക്കാനുള്ള തെറ്റായ മാര്‍ഗമായിരുന്നു അത്. മൂന്ന് നാല് വര്‍ഷങ്ങള്‍ക്ക് ശേഷം സൈന്യത്തെ ഒഴിവാക്കി സുവര്‍ണക്ഷേത്രം വീണ്ടെടുക്കാനുള്ള ശരിയായ മാര്‍ഗം തങ്ങള്‍ കാണിച്ചുതന്നുവെന്നും ചിദംബരം പറഞ്ഞു.
ഭിന്ദ്രന്‍വാലയുടെ നേതൃത്വത്തിലുള്ള ഖലിസ്ഥാന്‍ വാദികളെ പിടികൂടാനാണ് സൈന്യം ഓപ്പറേഷന്‍ ബ്ലൂ സ്റ്റാര്‍ നടത്തിയത്. 1984 ജൂണ്‍ ഒന്ന് മുതല്‍ എട്ട് വരെ ആയിരുന്നു ഓപ്പറേഷന്‍. സിഖ് സമുദായത്തിന്റെ ആത്മീയ കേന്ദ്രമായ സുവര്‍ണക്ഷേത്രത്തില്‍ കയറിയാണ് സൈന്യം ഭിന്ദ്രന്‍വാലയെ വധിച്ചത്.
സൈന്യം സുവര്‍ണക്ഷേത്രത്തില്‍ കയറിയത് സിഖ് സമുദായത്തില്‍ വലിയ അതൃപ്തിയുണ്ടാക്കിയിരുന്നു. മാസങ്ങള്‍ക്ക് ശേഷം 1984 ഒക്ടോബര്‍ 31ന് സ്വന്തം അംഗരക്ഷകരായ ബിയാന്ത് സിങ്, സത്‌വന്ത് സിങ് എന്നിവരാണ് ഇന്ദിരയെ വെടിവെച്ചു കൊലപ്പെടുത്തിയത്.
https://www.facebook.com/Malayalivartha