സജിത കൊലക്കേസിൽ പ്രതി ചെന്താമരക്കുള്ള ശിക്ഷാവിധി ശനിയാഴ്ച... സാക്ഷികൾ അടക്കമുള്ളവർക്ക് ഭീഷണിയുള്ള പ്രതിയാണ് ചെന്താമരയെന്നും അപൂർവങ്ങളിൽ അപൂർവമായ കേസാണെന്നും പരമാവധി ശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ കോടതിയിൽ

സജിത കൊലക്കേസിൽ പ്രതി ചെന്താമരക്കുള്ള ശിക്ഷ ശനിയാഴ്ച വിധിക്കും. പ്രോസിക്യൂഷൻ -പ്രതി ഭാഗങ്ങളുടെ വാദം കേട്ടശേഷമാണ് ശിക്ഷ വിധിക്കുന്നത് ശനിയാഴ്ചത്തേക്ക് പാലക്കാട് നാലാം അഡീഷനൽ ജില്ല കോടതി മാറ്റിയത്.
സാക്ഷികൾ അടക്കമുള്ളവർക്ക് ഭീഷണിയുള്ള പ്രതിയാണ് ചെന്താമരയെന്നും അപൂർവങ്ങളിൽ അപൂർവമായ കേസാണെന്നും പരമാവധി ശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെടുകയും ചെയ്തു. രാജീവ് ഗാന്ധി കൊലക്കേസ് പ്രതികൾക്ക് പരോൾ നൽകാതെ മരണംവരെ തടവുശിക്ഷ വിധിച്ചത് പോലെ ശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടുകയും ചെയ്തു.
അപൂർവങ്ങളിൽ അപൂർവമായ കേസല്ലെന്നും ക്രിമിനൽ പശ്ചാത്തലമോ മദ്യപാനിയോ അല്ലാത്ത ആളാണ് ചെന്താമരയെന്നും പ്രതി ഭാഗം വാദിച്ചു. ശിക്ഷയിൽ ഇളവ് വേണമെന്നും അഭിഭാഷകൻ ആവശ്യപ്പെടുകയുണ്ടായി. അതിക്രമിച്ചുകടക്കൽ, കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നിങ്ങനെ ചുമത്തിയ കുറ്റങ്ങളെല്ലാം തെളിഞ്ഞതായി കണ്ടെത്തിയ കോടതി പ്രതി ചെന്താമര കുറ്റക്കാരനെന്ന് കഴിഞ്ഞ ദിവസം വിധിച്ചിരുന്നു. കേസിൽ ആറു വർഷത്തിനു ശേഷമാണ് വിചാരണ നടപടികൾ പൂർത്തിയാക്കിയത്. സജിത വധക്കേസിൽ ശിക്ഷ വിധിക്കുന്നതോടെ ചെന്താമര തന്നെ പ്രതിയായ നെന്മാറ ഇരട്ടക്കൊലപാതക കേസിൻറെ വിചാരണ നടപടികൾ ആരംഭിച്ചേക്കും.
"
https://www.facebook.com/Malayalivartha