രാത്രി ഒന്നര കിലോമീറ്റർ ഉള്ളിലേക്ക് കടൽ ഉൾവലിഞ്ഞു..! സുനാമി?! പ്രതിഭാസത്തിൽ ഭയന്നോടി ജനം; മണിക്കൂറുകൾക്കകം സംഭവിച്ചത്....

കോഴിക്കോട് സൗത്ത് ബീച്ചിന് സമീപത്ത് കടൽ ഉൾവലിഞ്ഞു. ഒന്നര കിലോമീറ്റർ അകത്തേക്കാണ് ഉൾവലിഞ്ഞത്. പെട്ടന്നുണ്ടായ മാറ്റം ബീച്ചിലെത്തിയ സന്ദർശകരെ പരിഭ്രാന്തിയിലാക്കി. പെട്ടന്നായിരുന്നു കടൽ ഉള്ളിലേക്ക് പോയത്. സുനാമിയാണോ എന്ന ആശങ്ക ഉടൻ വ്യാപിക്കുകയും ചെയ്തു .
ഏതാനും ദിവസങ്ങളായി കടൽ കുറച്ച് ഉൾവലിഞ്ഞിരുന്നു. പക്ഷേ ഇത്രയും ഉള്ളിലേക്ക് പോയത് ആദ്യമാണെന്നാണ് ചുറ്റുമുള്ളവർ പറയുന്നത് . തിരയില്ലാതെ നിശ്ചലാവസ്ഥയായ കടൽ കാണാനും നിരവധി പേർ എത്തി.
ഇതിന് മുൻപും ഇത്തരത്തിൽ ഉണ്ടായിട്ടിട്ടുണ്ടെന്നാണ് ബീച്ചിലെ കച്ചവടക്കാർ പറയുന്നത് . കുറച്ച് മണിക്കൂറുകൾക്ക് ശേഷം സാധാരണ നിലയിൽ ആവുമെന്നും കച്ചവടക്കാർ വ്യക്തമാക്കി.രാത്രി പത്തരയോടെയാണ് സൗത്ത് ബീച്ചിൽ കടൽ ഉൾവലിഞ്ഞത്. മുൻപ് കാപ്പാട് കടൽ ഉൾവലിഞ്ഞിരുന്നു.
അപൂർവ പ്രതിഭാസമുണ്ടായതോടെ നിരവധിയാളുകൾ സൗത്ത് ബീച്ചിൽ കടൽ കാണാൻ എത്തിയിരുന്നു. വളരെ പെട്ടെന്നായിരുന്നു കടൽ ഉള്ളിലേക്ക് കയറിപ്പോയത്. ഉടൻ തിരികെ വരുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഏറെനേരമായി തൽസ്ഥിതി തുടർന്നിരുന്നു.
https://www.facebook.com/Malayalivartha