ഒൻപതരയോടെ കടൽ പൂർവസ്ഥിതിയിലായി.. സൗത്ത് ബീച്ചിൽ കടൽ മീറ്ററുകളോളം ഉൾവലിഞ്ഞത് സാധാരണ സ്ഥിതിയിലായത് ജനങ്ങൾക്ക് ആശ്വാസം..കള്ളക്കടൽ പ്രതിഭാസമാണ് സംഭവിച്ചതെന്നാണ് സൂചന...

കേരളത്തിൽ കുറച്ചു ദിവസമായി കേന്ദ്രത്തിന്റെ മഴ മുന്നറിയിപ്പ് നിലനിൽക്കുന്നുണ്ട് . അതിൽ കടലിൽ പോകരുത് എന്നുള്ള നിർദ്ദേശവും ഉണ്ട് . ഇന്ന് എല്ലാവരും ഞെട്ടിയത് കോഴിക്കോട് ബീച്ചിൽ സംഭവിച്ച മാറ്റങ്ങൾ കണ്ടിട്ടാവും . സൗത്ത് ബീച്ചിൽ കടൽ മീറ്ററുകളോളം ഉൾവലിഞ്ഞത് പരിഭ്രാന്തി പരത്തി. ഇന്നലെ രാത്രിയാണ് കടൽ ഉൾവലിഞ്ഞു തുടങ്ങിയത്. ഇരുന്നൂറു മീറ്ററോളം കടൽ ഉൾവലിഞ്ഞതോടെ ഇത് കാണാൻ രാത്രി നിരവധി പേർ തീരത്തെത്തി.
ഇവരെ പൊലീസ് എത്തിയാണ് തീരത്ത് നിന്ന് മാറ്റിയത്.കടൽ പിൻവാങ്ങിയതോടെ മീറ്ററുകളോളം ദൂരത്ത് ചെളിയും മറ്റ് മാലിന്യങ്ങളും രാവിലെ ദൃശ്യമായി. ഒൻപതരയോടെ കടൽ പൂർവസ്ഥിതിയിലായി. കള്ളക്കടൽ പ്രതിഭാസമാണ് സംഭവിച്ചതെന്നാണ് സൂചന. ആശങ്കപ്പെടേണ്ടതില്ലെന്നാണ് അധികൃതർ പറയുന്നത്. അതേസമയം, ചാകര വരുന്നതിനു മുന്നോടിയായി ഇത്തരം പ്രതിഭാസം ഉണ്ടാകാറുണ്ടെന്നാണ് പ്രദേശത്തെ മൽസ്യത്തൊഴിലാളികളിൽ ചിലർ പറയുന്നത്. 14 മുതൽ കേരള തീരത്ത് ചിലയിടങ്ങളിൽ
കള്ളക്കടൽ പ്രതിഭാസമുണ്ടാകാൻ സാധ്യതയുള്ളതായി ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. രണ്ട് മാസം മുന്‍പും കോഴിക്കോട് തീരത്ത് ചെറിയ തോതില്‍ സമാനമായ പ്രതിഭാസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.കടൽ പിൻവാങ്ങിയതിനു പിന്നാലെ കടൽക്ഷോഭം രൂക്ഷമാവാൻ സാധ്യതയുള്ളതിനാൽ അപകടമേഖലയിൽ നിന്ന് അധികൃതരുടെ നിർദ്ദേശം ലഭിച്ചാൽ മാറി താമസിക്കേണ്ടതാണെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കിയിരുന്നു.
കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തിൽ കടലിലേക്ക് മത്സ്യബന്ധന യാനങ്ങൾ ഇറക്കുന്നത് അപകടകരമാണെന്നും മുന്നറിയിപ്പിൽ പറയുന്നു.ഏതായലും വലുതായി ആശങ്ക പെടേണ്ട കാര്യമില്ലെന്ന് മുന്നറിയിപ്പിൽ പറയുന്നു . പല കാരണങ്ങൾ കൊണ്ടും ഇത്തരത്തിലുള്ള മാറ്റങ്ങൾ സംഭവിക്കാറുണ്ട് .
https://www.facebook.com/Malayalivartha