സി പി ഐ മന്ത്രിമാർ രാജിക്ക് ? എലപ്പുള്ളിയിൽ തട്ടി സർക്കാർ തകരും പി എം ശ്രീക്ക് പിന്നാലെ ഒയാസിസ് പ്രതിസന്ധിയിൽ പിണറായി

സി.പി.ഐ. കൈകാര്യം ചെയ്യുന്ന റവന്യൂ, കൃഷി വകുപ്പുകൾ പ്ലാന്റ് സ്ഥാപിക്കുന്നതിനെ എതിർക്കുമ്പോളാണ് സി.പി.എം. നേതൃത്വം നൽകുന്ന വ്യവസായ വകുപ്പിൻ്റെ ഈ നിർണ്ണായക നീക്കം. പ്രാദേശികമായ എതിർപ്പുകളും സി.പി.ഐ.യുടെ വിയോജിപ്പുകളും കാരണം പദ്ധതി മരവിച്ച നിലയിലാണെന്ന് കരുതിയിരുന്നെങ്കിലും, സർക്കാർ സജീവമായി മുന്നോട്ട് പോകാൻ തീരുമാനിച്ചു എന്നതിൻ്റെ സൂചനയാണ് ഏകജാലക ബോർഡിൻ്റെ നടപടി.
ഒയാസിസ് കമ്പനി സമർപ്പിച്ച അപേക്ഷയിൽ നിരവധി വകുപ്പുകൾ ബന്ധപ്പെട്ട അനുമതികളാണ് തേടിയിട്ടുള്ളത്. ഏകജാലക ബോർഡ് പരിഗണിച്ച പ്രധാന ആവശ്യങ്ങൾ ഇവയാണ്:
ഭൂമി തരം മാറ്റൽ : 5.39 ഏക്കർ നെൽകൃഷി ഭൂമി ജലസംഭരണി/വാട്ടർ പ്ലാൻ്റിനായി തരം മാറ്റി ഉപയോഗിക്കുന്നതിന് അനുമതി.
ഭൂപരിഷ്കരണ നിയമത്തിലെ ഇളവ്: ഭൂപരിഷ്കരണ നിയമം അനുശാസിക്കുന്നതിലും അധികമുള്ള ഭൂമി ഒയാസിസ് കമ്പനിയുടെ കൈവശമുള്ളതിനാൽ അതിൽ ഇളവ് തേടുന്നു.
പ്രാഥമിക എക്സൈസ് അനുമതി: എത്തനോൾ പ്ലാൻ്റ്/മദ്യപ്ലാൻ്റുമായി ബന്ധപ്പെട്ട പ്രാഥമിക എക്സൈസ് അനുമതിക്കുള്ള അപ്രൂവൽ.
നേരത്തെ വിവാദമായ ഘട്ടത്തിൽ, വ്യവസായ സൗഹൃദ സംസ്ഥാനമെന്ന നിലപാടിൽ സർക്കാർ, പദ്ധതിയെ ന്യായീകരിച്ചിരുന്നു. മന്ത്രി എം.ബി. രാജേഷ് കർഷകർക്ക് ഉൾപ്പെടെ തൊഴിൽ സാഹചര്യം ഒരുക്കുമെന്നും ജലചൂഷണം ഉണ്ടാകില്ലെന്നും മഴവെള്ള സംഭരണി പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുമെന്നും വ്യക്തമാക്കിയിരുന്നു.
എന്നാൽ, പ്രകൃതി ചൂഷണം, ജലചൂഷണം, കർഷകർക്കുണ്ടാകാൻ സാധ്യതയുള്ള ബുദ്ധിമുട്ടുകൾ എന്നിവ മുൻനിർത്തിയാണ് സി.പി.ഐ.യും പ്രാദേശികമായി ജനങ്ങളും പദ്ധതിയെ ശക്തമായി എതിർക്കുന്നത്. ഏകജാലക ബോർഡ് അനുമതി നൽകാൻ തീരുമാനിച്ചാൽ പോലും, സി.പി.ഐയുടെ കീഴിലുള്ള റവന്യൂ, കൃഷി വകുപ്പുകളുടെ അന്തിമ അനുമതിയില്ലാതെ പദ്ധതിക്ക് മുന്നോട്ട് പോകാൻ കഴിയില്ല എന്ന രാഷ്ട്രീയ സാഹചര്യം നിലനിൽക്കുന്നുണ്ട്. സർക്കാർ തലത്തിൽ സമവായത്തിലൂടെ പ്രശ്നങ്ങൾ പരിഹരിച്ച് മുന്നോട്ട് പോകാനുള്ള ശ്രമമായിരിക്കും ഏകജാലക ബോർഡ് യോഗം ലക്ഷ്യമിടുന്നത്. എന്നാൽ ഇത് പാളി. ഇലക്ഷന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെ ബിനോയ് വിശ്വത്തിന്റെ നിലപാടിനെ തള്ളിയാണ് മൂന്ന് സിപി ഐ മന്ത്രിമാർ മുഖ്യമന്ത്രിയുമായി കൊമ്പുകോർക്കുന്നത്. പി എം ശ്രീ പദ്ധതിയെ എതിർക്കേണ്ടതില്ലെന്ന ബിനോയ് വിശ്വത്തിന്റെ നിലപാടും മന്ത്രിമാർ തള്ളി. മന്ത്രി ശിവൻകുട്ടിയും മുഖ്യമന്ത്രിയും സി പി ഐക്ക് മറുപടി നൽകിയില്ല. സി പി ഐയുടെ മനസ്സിൽ മറ്റെന്തങ്കിലും ഉണ്ടോ എന്നും സി പി എം സംശയിക്കുന്നു. തങ്ങളോട് കൂടിയാലോചിക്കാതെയാണ് സി പി എം നയപരമായ തീരുമാനങ്ങൾ എടുക്കുന്നതെന്ന് സി പി ഐക്ക് പരാതിയുണ്ട്. സി പി എമ്മിന്റെ തീരുമാനങ്ങൾക്ക് ഒപ്പം നിന്നാൽ തങ്ങൾക്ക് രാഷ്ട്രീയചരിത്രത്തിൽ യാതൊരു സ്ഥാനവും കാണില്ലെന്ന് സി പി ഐ നേതാക്കൾ കരുതുന്നു. തെലുങ്കാന മുൻ മുഖ്യമന്ത്രി ചന്ദ്രശേഖർ രാവുവിന്റെ മകൾ കവിതയക്കെതിരെ അഴിമതി ആരോപണം ഉയർന്ന കേസാണ് ഇത്. പ്രതിപക്ഷ നേതാവാണ് മാസങ്ങൾക്ക് മുമ്പ് ആരോപണം ഉന്നയിച്ചത്. പുതിയ മദ്യനയം വരുന്നതിനു മുന്‍പ് ഒയാസിസ് കമ്പനി പാലക്കാട് എലപ്പുള്ളി പഞ്ചായത്തില്‍ സ്ഥലം വാങ്ങിയെന്നും അവർക്കു വേണ്ടിയാണു മദ്യനയം മാറ്റിയതെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. ഒരു വകുപ്പുകളുമായും ചര്‍ച്ച ചെയ്യാതെ മുഖ്യമന്ത്രിയും എക്‌സൈസ് മന്ത്രിയും മാത്രം അറിഞ്ഞാണു കമ്പനിക്ക് അനുമതി നല്‍കാന്‍ തീരുമാനിച്ചതെന്നാണ് പ്രതിപക്ഷം ആരോപിച്ചത്. ആ ആരോപണം തെളിയിക്കാനാണു മന്ത്രിസഭാ കുറിപ്പ് ഹാജരാക്കിയത്. അതിനേക്കാള്‍ വലിയ എന്ത് തെളിവാണുള്ളത്?
2023ല്‍ മദ്യനയം മാറിയതിന്റെ അടിസ്ഥാനത്തിലാണു കമ്പനിക്ക് അനുമതി നല്‍കിയതെന്നും മദ്യനയം മാറിയത് ആരും അറിഞ്ഞില്ലെന്നു പ്രതിപക്ഷം പറഞ്ഞെന്നുമാണു മന്ത്രി പറഞ്ഞത്. മാറിയ മദ്യനയത്തിന്റെ അടിസ്ഥാനത്തില്‍ മദ്യശാല അനുവദിക്കുന്ന കാര്യം ആരും അറിഞ്ഞില്ലെന്നാണു പ്രതിപക്ഷം പറഞ്ഞത്. കേരളത്തിലെയും പാലക്കാട്ടെയും ഡിസ്റ്റിലറികള്‍ അറിയാത്ത കാര്യമാണു മധ്യപ്രദേശിലും പഞ്ചാബിലും പ്രവര്‍ത്തിക്കുന്ന ഒയാസിസ് അറിഞ്ഞത്. മദ്യനയം മാറുന്നതിന് മുന്‍പേ ഒയാസിസ് കമ്പനി എലപ്പുള്ളി പഞ്ചായത്തില്‍ സ്ഥലം വാങ്ങിയല്ലോ. മദ്യനയം മാറുമെന്ന് അവര്‍ നേരത്തേ എങ്ങനെ അറിഞ്ഞു? അപ്പോള്‍ ഒയാസിസ് കമ്പനിക്ക് വേണ്ടിയാണ് മദ്യനയം മാറ്റി അവര്‍ക്കു മദ്യനിര്‍മാണ ശാല പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി നല്‍കിയത്.
ഡല്‍ഹി മദ്യനയ കേസിലും പഞ്ചാബില്‍ ഭൂഗര്‍ഭ ജലം മലിനപ്പെടുത്തിയ കേസിലും പ്രതിയാണ് ഈ കമ്പനി. ആ കമ്പനിയെയാണ് സര്‍ക്കാര്‍ ഉത്തരവിലും മന്ത്രിയും പ്രകീര്‍ത്തിക്കുന്നത്. കമ്പനിയുടെ വക്താവിനെ പോലെയാണു മന്ത്രിയുടെ സംസാരം. കമ്പനി ഇതുവരെ വിശദീകരണവുമായി രംഗത്തു വന്നിട്ടില്ല. ഡല്‍ഹി മദ്യനയ കേസില്‍ ഈ കമ്പനിക്ക് പുറമെ തെലങ്കാന മുന്‍ മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ മകള്‍ കവിതയും പ്രതിയാണ്. ഇതേ കവിത കേരളത്തിലും വന്നിട്ടുണ്ടല്ലോ? എവിടെയാണ് അവര്‍ താമസിച്ചത്? ഒയാസിസ് മദ്യക്കമ്പനിക്കു വേണ്ടിയാണ് കവിത കേരളത്തില്‍ വന്നതും സര്‍ക്കാരുമായി സംസാരിച്ചതും.
ഒയാസിസിന്റെ മദ്യനിര്‍മാണശാല എലപ്പുള്ളിയില്‍നിന്നു മാറ്റണമെന്ന സിപിഐയുടെ ആവശ്യം മുഖ്യമന്ത്രി തള്ളിക്കഇഞ്ഞിരുന്നു. എന്നാൽ പദ്ധതി സിപിഐയുടെ കോർട്ടിലാണ് ഇപ്പോൾ. ഏതാനും മാസങ്ങൾക്ക് മുമ്പ് പാർട്ടി ആസ്ഥാനമായ എംഎൻ സ്മാരകത്തിലെത്തിയാണ് മുഖ്യമന്ത്രി സിപിഐയുടെ ആവശ്യം തള്ളിയത്. സിപിഐയുടെ നിയന്ത്രണത്തിലുള്ള റവന്യൂ വകുപ്പിന്റെ തീരുമാനങ്ങളാണ് ഭൂവിഷയത്തില്‍ നിര്‍ണായകമാകുക. ഒരു കാരണവശാലും മദ്യകമ്പനി വേണ്ടെന്ന നിലപാടിലാണ് സി പി ഐ. പാലക്കാട് കോള കമ്പനിയുടെ ജലചൂഷണത്തിനെതിരെ സമരം നയിച്ച പാർട്ടിയായ സി പി ഐക്ക് എങ്ങനെയാണ് അതിനടുത്ത് തന്നെ മദ്യക്കമ്പനി അനുവദിക്കാൻ കഴിയുക?
ഒയാസിസ് കമ്പനി അധികഭൂമി കൈവശം വയ്ക്കുന്നതു സംബന്ധിച്ചും ഭൂമി തരംമാറ്റുന്നതു സംബന്ധിച്ചുമുള്ള അപേക്ഷകള്‍ റവന്യൂ വകുപ്പിന്റെ പരിഗണനയിലാണ്. ഭൂമിതരംമാറ്റത്തിനുള്ള കമ്പനിയുടെ അപേക്ഷ ആര്‍ഡിഒ തള്ളിയിരുന്നു. കമ്പനിക്കെതിരെ മിച്ചഭൂമി കേസെടുക്കുന്നതിനെക്കുറിച്ചു പരിശോധിക്കാന്‍ സംസ്ഥാന ലാന്‍ഡ് ബോര്‍ഡ് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് റവന്യൂ മന്ത്രി കെ.രാജന്‍ നിയമസഭയില്‍ അറിയിച്ചതോടെയാണ് പുതിയ വിവാദത്തിനു തുടക്കമായത്. എന്നാല്‍ ഇതു സംബന്ധിച്ച് യാതൊരു ഉത്തരവും ലഭിച്ചിട്ടില്ലെന്നാണ് താലൂക്ക് ലാന്‍ഡ് ബോര്‍ഡിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞത്. നിര്‍ദേശം കിട്ടുന്ന മുറയ്ക്ക് കമ്പനിയില്‍നിന്നു രേഖകള്‍ ആവശ്യപ്പെട്ടു പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കും.കമ്പനിക്കെതിരെ മിച്ചഭൂമി കേസെടുത്താൽ കമ്പനിക്കാർ വെള്ളം കുടിക്കും. പിണറായിയും വ്യവസായ മന്ത്രിയും ചേർന്ന് ചെല്ലും ചെലവും കൊടുത്ത് കൊണ്ടു വന്ന കമ്പനിക്കെതിരെ കേസു വന്നാൽ കാര്യങ്ങൾ താളം തെറ്റും.
ഭൂപരിഷ്‌കരണനിയമം അനുസരിച്ച് വ്യക്തികള്‍ക്കും കമ്പനികള്‍ക്കും പരമാവധി കൈവശം വയ്ക്കാവുന്നതു 15 ഏക്കറാണ്. ഒയാസിസ് കമ്പനി 23.93 ഏക്കര്‍ ഭൂമിയാണ് കൈവശംവയ്ക്കുന്നത്. സ്വകാര്യ സംരംഭകര്‍ നിശ്ചിത തുകയിലേറെ മുതല്‍മുടക്കുകയും തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്താല്‍ 15 ഏക്കറിലധികം കൈവശം വയ്ക്കാന്‍ ഭൂപരിഷ്‌കരണ നിയമത്തിനു വിധേയമായി ഇളവു നല്‍കാന്‍ സര്‍ക്കാരിനു കഴിയും. എന്നാല്‍ റവന്യൂ വകുപ്പിന്റെ റിപ്പോര്‍ട്ട് ഇതിനും അനിവാര്യമാണ്. ഇത്തരത്തില്‍ ഇളവ് വേണമെന്നാണ് കമ്പനി ആവശ്യപ്പെടുന്നത്.
കമ്പനിയുടെ കൈവശമുള്ള 23.92 ഏക്കര്‍ ഭൂമിയില്‍ 17.9 ഏക്കര്‍ കരഭൂമിയും 5.9 ഏക്കര്‍ നിലവുമാണ്. ഇതില്‍ 4 ഏക്കര്‍ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരമുള്ള ഡാറ്റാ ബാങ്കില്‍നിന്ന് ഒഴിവാക്കണമെന്ന ആവശ്യം ആര്‍ഡിഒ തള്ളിയിരുന്നു. ഇതിലും കമ്പനി അപ്പീല്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഒയാസിസ് കമ്പനിക്ക് 9 ആധാരങ്ങള്‍ പ്രകാരം 23.92 ഏക്കര്‍ ഭൂമി റജിസ്റ്റര്‍ ചെയ്തു നല്‍കിയിട്ടുണ്ടെന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപള്ളി നിയമസഭയില്‍ അറിയിച്ചിരുന്നു.
പാലക്കാട് എലപ്പുള്ളിയിൽ മദ്യനിർമാണ പ്ലാൻ്റ് ആരംഭിക്കാൻ ഒയാസിസ് കമ്പനിക്ക് 9 ആധാരങ്ങൾ 23.92 ഏക്കർ ഭൂമി റജിസ്റ്റർ ചെയ്തു നൽകിയതായാണ് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി അറിയിച്ചത്. റജിസ്‌ട്രേഷൻ നിയമപ്രകാരം ആധാരങ്ങൾ റജിസ്റ്റർ ചെയ്തു നൽകിയതിൽ അപകതയില്ലെന്ന് മന്ത്രി നിയമസഭയെ അറിയിച്ചു. 2022 മേയ് 26, 27, ജൂൺ 16, ജൂലൈ 5, നവംബർ 7, 2024 ജൂലൈ 31 എന്നീ തീയതികളിലാണ് റജിസ്‌ട്രേഷൻ നടത്തിയത്.
കമ്പനികൾക്ക് നിയമാനുസരണം കൈവശം വയ്ക്കാവുന്ന ഭൂമിയുടെ പരിധി 15 ഏക്കർ ആണെന്നിരിക്കെ ഒയാസിസ് കമ്പനിക്ക് 24.59 ഏക്കർ റജിസ്റ്റർ ചെയ്തു നിയമാനുസൃതമല്ലെന്നാണു കോൺഗ്രസിൻ്റെ ആരോപണം. എന്നാൽ കൈവശം വയ്ക്കാവുന്ന ഭൂമിയുടെ പരിധി സംബന്ധിച്ച വിവരം റവന്യു റെക്കോർഡ് പ്രകാരമുള്ളതിനാൽ റജിസ്‌ട്രേഷൻ വകുപ്പിന് ആ വിവരം ലഭിച്ചതായി മന്ത്രിയുടെ മറുപടിയിൽ പറയുന്നു. 1908ലെ റജിസ്‌ട്രേഷൻ നിയമപ്രകാരം ആധാരങ്ങൾ റജിസ്റ്റർ ചെയ്തു നൽകുക എന്നുള്ളതാണ് വകുപ്പിൻ്റെ പരിധിയിൽ വരുന്നതെന്നും സാധുകരിച്ചു നൽകുന്ന വകുപ്പിൻ്റെ പരിധിയിൽ വരുന്ന നടപടിയല്ലെന്നും മന്ത്രി വ്യക്തമാക്കി.
ചിറ്റൂർ താലൂക്കിലെ എലപ്പുള്ളി പഞ്ചായത്തിൽ ഒയാസിസ് കമ്പനിക്കായി 24.59 ഭൂമി നിയമവിരുദ്ധമായി റജിസ്ട്രേഷൻ വകുപ്പ് ഭൂമി റജിസ്ട്രേഷൻ ചെയ്തുനൽകിയെന്നും ഒയാസിസ് കമ്പനിക്കായി 24.59 വകുപ്പ് കരം അടച്ചുനൽകിയെന്നും ചൂണ്ടിക്കാട്ടി എഐസിസി അംഗം അനില അക്കര പരാതി നൽകിയിരുന്നു. കമ്പനിയുടെ ഹരിയാന അമ്പാലയിലുള്ള വിലാസത്തിനാണ് ഭൂമി റജിസ്റ്റർ ചെയ്തിരിക്കുന്നത്. 2024-25 വർഷത്തേക്ക് എലപ്പുള്ളി വില്ലേജിൽ ഒഗസ്റ്റിൽ കമ്പനി ഭൂമിയുടെ കരമടച്ചതിൻ്റെ രേഖകൾ പുറത്തുവന്നിരുന്നു. 24 ഏക്കറിൽ 5 എക്കറോളം നെൽകൃഷി ചെയ്യുന്ന സ്ഥലവും ബാക്കി പുരയിടവുമാണ്.
അതേ സമയം പാലക്കാട് എലപ്പുള്ളിയിലെ മദ്യനിര്‍മാണശാലയ്ക്കു വെള്ളം നല്‍കാന്‍ ജല അതോറിറ്റി അനുമതി കൊടുത്തിട്ടില്ലെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. ഇതുസംബന്ധിച്ച് മുന്‍പ് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവില്‍ പറയുന്നതിനു കടകവിരുദ്ധമാണു മന്ത്രിയുടെ മറുപടി. മദ്യനിര്‍മാണശാല ആരംഭിക്കാന്‍ ഒയാസിസ് കമ്പനിക്കു പ്രാരംഭ അനുമതി നല്‍കിക്കൊണ്ട് അഡി. ചീഫ് സെക്രട്ടറി ഡോ.എ.ജയതിലക് ജനുവരി 16ന് പുറത്തിറക്കിയ ഉത്തരവില്‍ പദ്ധതിക്ക് ആവശ്യമായ വെള്ളം നല്‍കാന്‍ കേരള ജല അതോറിറ്റി അനുമതി നല്‍കിയിട്ടുണ്ടെന്നാണ് വ്യക്തമാക്കിയിരുന്നത്. ഇതു സംബന്ധിച്ച് എക്‌സൈസ് കമ്മിഷണര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും ഉത്തരവില്‍ പറയുന്നു.
എന്നാല്‍ പാലക്കാട് കിന്‍ഫ്ര ജലവിതരണ പദ്ധതിയില്‍നിന്ന് ഒയാസിസ് കമ്പനിക്കു ജലം നല്‍കാന്‍ പാലക്കാട് ജല അതോറിറ്റി സൂപ്രണ്ടിങ് എന്‍ജിനീയര്‍ അനുമതി നല്‍കിയിട്ടില്ലെന്ന് എംഎല്‍എമാര്‍ക്കു നല്‍കിയ മറുപടിയില്‍ മന്ത്രി അറിയിച്ചു. 2015ല്‍ ഇറക്കിയ സര്‍ക്കാര്‍ ഉത്തരവിനു വിരുദ്ധമായി കിന്‍ഫ്ര ജലവിതരണ പദ്ധതിയില്‍നിന്നും മദ്യക്കമ്പനിക്കു ജലം നല്‍കാനുള്ള തീരുമാനം ജല അതോറിറ്റി കൈക്കൊണ്ടിട്ടില്ലെന്നും മന്ത്രി അറിയിച്ചു.
ജല അതോറിറ്റിയുടെ വെള്ളത്തിനു പുറമേ കമ്പനി മഴവെള്ള സംഭരണികള്‍ കൂടി ഉപയോഗപ്പെടുത്തുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ജല അതോറിറ്റി കഞ്ചിക്കോട്ടെ കിന്‍ഫ്ര വ്യവസായ പാര്‍ക്കിലേക്കു മലമ്പുഴയില്‍നിന്നു വെള്ളമെത്തിക്കുന്ന പദ്ധതിയില്‍നിന്ന് മദ്യനിര്‍മാണശാലയ്ക്കു വെള്ളം നല്‍കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. കിന്‍ഫ്രയ്ക്ക് പ്രതിദിനം 10 ദശലക്ഷം ലീറ്റര്‍ വെള്ളം അനുവദിച്ച് 2015ലാണ് സര്‍ക്കാര്‍ ഉത്തരവു പുറപ്പെടുവിച്ചത്. ഈ പദ്ധതി തന്നെ നാലു വര്‍ഷത്തോളമായി മുടങ്ങിക്കിടക്കുകയാണ്.
ഇത്തരത്തിൽ പിണറായിക്കെതിരെ ഘടകകക്ഷികൾ വെല്ലുവിളി ഉയർത്തുമ്പോൾ മദ്യ നിർമ്മാണശാലയുടെ ഭാവിയാണ് ചോദ്യ ചിഹ്നമാകുന്നത്.. പാലക്കാട് ബ്രൂവറി അഴിമതിയിൽ മുൻ ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവിന്റെ മകൾ കവിതയുടെ പങ്ക് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പരസ്യമാക്കിയിരുന്നു. ഇതോടെയാണ് മുഖ്യമന്ത്രി പ്രതിസന്ധിയിലായത്. കവിതക്ക് മുഖ്യമന്ത്രിയുടെ ഉറ്റവരുമായി അടുത്ത ബന്ധം ഉണ്ടെന്നാണ് കോൺഗ്രസ്സ് നേതാക്കൾ പറയുന്നത്. ഏതായാലും ഇലക്ഷൻ അടുത്തതോടെ സർക്കാരും സി പി എമ്മും പ്രതിസന്ധിയിലായിരിക്കുകയാണ്.
https://www.facebook.com/Malayalivartha