രാഷ്ട്രപതിയുടെ ശബരിമല ദര്‍ശനത്തെ വിമര്‍ശിച്ചുള്ള ഡിവൈഎസ്പിയുടെ വാട്‌സാപ് സ്റ്റാറ്റസ്..രാഷ്ട്രപതിയുടെ സന്ദര്‍ശനത്തില്‍ ആചാര ലംഘനമുണ്ടായെന്നും ഹൈക്കോടതി വിധികള്‍ കാറ്റില്‍ പറത്തി..

രാഷ്ട്രപതി ശബരിമലയിൽ വന്നു പോയി , അതിനിടയിൽ പല സംഭവങ്ങളും ഉണ്ടായി. ഇപ്പോൾ അതിനെയൊക്കെ മലർത്തിയിടച്ച് ചില കാപ്സ്യുളുകൾ ഇറക്കി ചിലർ കടന്നു വരുന്നു . അത് അവർക്ക് തന്നെയാണ് മുട്ടൻ പണിയായിരിക്കുന്നത് . രാഷ്ട്രപതിയുടെ ശബരിമല ദര്‍ശനത്തെ വിമര്‍ശിച്ചുള്ള ഡിവൈഎസ്പിയുടെ വാട്‌സാപ് സ്റ്റാറ്റസ് ചര്‍ച്ചകളില്‍. ഷൊര്‍ണൂര്‍ ഡിവൈഎസ്പി ആര്‍.മനോജ് കുമാറാണ് സ്റ്റാറ്റസ് ഇട്ടത്. രാഷ്ട്രപതിയുടെ സന്ദര്‍ശനത്തില്‍ ആചാര ലംഘനമുണ്ടായെന്നും ഹൈക്കോടതി വിധികള്‍ കാറ്റില്‍ പറത്തിയെന്നും സ്റ്റാറ്റസിലുണ്ട്.
ഈ സ്റ്റാറ്റസിലെ പല വാദങ്ങളും നിലനില്‍ക്കുന്നില്ല. രാഷ്ട്രപതിയുടെ യാത്രയെ കുറിച്ച് ഹൈക്കോടതിയെ ദേവസ്വം ബോര്‍ഡ് അറിയിച്ചിരുന്നു. മതിയായ അനുമതികളും വാങ്ങി. അതിന് ശേഷമാണ് യാത്രാ പദ്ധതി തയ്യാറാക്കിയത്. ഈ സാഹചര്യത്തിലാണ് ഡിവൈഎസ് പിയുടെ വാട്‌സാപ്പ് സ്റ്റാറ്റസ് ചര്‍ച്ചയാകുന്നത്. ഈ വിഷയത്തില്‍ ഹൈക്കോടതി എടുക്കുന്ന നിലപാടും നിര്‍ണ്ണായകമാണ്.ഒരു വ്യക്തിക്കായി ഭക്തരെ തടയരുതെന്നും ആര്‍ക്കും വിഐപി പരിഗണന നല്‍കരുതെന്നും വാഹനത്തില്‍ മലകയറ്റരുതെന്നും ഹൈക്കോടതി വിധിയുണ്ട്. ഇതെല്ലാം ലംഘിച്ചു.
യൂണിഫോമിട്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ പതിനെട്ടാംപടി ചവിട്ടി. ആചാരലംഘനം അറിഞ്ഞിട്ടും കോണ്‍ഗ്രസും ബിജെപിയും നാമജപ യാത്ര നടത്തിയില്ല. ഇത് പിണറായി വിജയനാണെങ്കില്‍ എന്താകും പുകില്‍. അപ്പോള്‍ പ്രശ്‌നം വിശ്വാസമോ ആചാരമോ അല്ലെന്നും രാഷ്ട്രീയമാണെന്നും സ്റ്റാറ്റസിലുണ്ട്. ട്രെയിന്‍ യാത്രയ്ക്കിടെ വാട്‌സാപില്‍ വന്ന കുറിപ്പ് അബദ്ധത്തില്‍ സ്റ്റാറ്റസ് ആകുകയായിരുന്നുവെന്ന് ഡിവൈഎസ്പി പറയുന്നു.
ഏതായാലും ഈ സ്റ്റാറ്റസില്‍ വിശദീകരണം തേടും. രാഷ്ട്രപതിയുടെ ഹെലികോപ്ടര്‍ താഴ്ന്ന വിവാദം ചര്‍ച്ചയാകുമ്പോഴാണ് ഈ സംഭവം.
എല്ലാ അര്‍ത്ഥത്തിലും സുരക്ഷാ ക്രമീകരണങ്ങള്‍ക്കുള്ളില്‍ നിന്ന് ആചാരം പാലിച്ചായിരുന്നു രാഷ്ട്രപതിയുടെ ശബരിമല സന്ദര്‍ശനം.രാഷ്ട്രപതിയുടെ ചിത്രം ഭക്തിസാന്ദ്രമായിരുന്നു. ആ ഫോട്ടോയിലുള്ള എല്ലാവരും തൊഴു കൈകളോടെ നില്‍ക്കുന്നു. എന്നാല്‍ കേരളത്തിന്റെ ദേവസ്വം മന്ത്രി കൈ നിവര്‍ത്തിയിട്ട് നോക്കി നില്‍ക്കുകയുമായിരുന്നു. ഇതെല്ലാം ചര്‍ച്ചയാകുന്നതിനിടെയാണ് മറ്റൊരു വാദവുമായി ഡിവൈഎസ് പിയുടെ വാട്‌സാപ്പ് ചാറ്റ് എത്തുന്നത്. അതായത് രാഷ്ട്രപതിയെ വിവാദമാക്കുന്ന 'ക്യാപ്‌സ്യൂള്‍' വിതരണവും നടന്നുവെന്ന് വ്യക്തം.ഇതിനു പിന്നാലെ ഇനി എന്തൊക്കെ വരുമെന്നുള്ളത് കാത്തിരുന്ന് കാണാം .
https://www.facebook.com/Malayalivartha