മുരാരി ബാബുവിനെ എസ്‌ഐടി തൂക്കിയതും സിപിഎം കേന്ദ്രങ്ങള്‍ വിറച്ചു ; കടകംപള്ളി സുരേന്ദ്രന്‍ കേരളം വിട്ടെന്ന് ? ഉണ്ണികൃഷ്ണന്‍ പോറ്റി വെറും ഡമ്മി വമ്പന്മാരിലേക്കുള്ള പേരുകളുടെ ഉറവിടം മുരാരി ബാബു; ശബരിമല വിഷയത്തില്‍ ഇടപെടരുത് മാധ്യമങ്ങളോട് വാ തുറക്കരുതെന്ന് അണികള്‍ക്കും നേതാക്കള്‍ക്കും പാര്‍ട്ടി നിര്‍ദ്ദേശം !! ഒരക്ഷരം മിണ്ടാതെ പിണറായി വിജയന്‍

മുരാരി ബാബുവിനെ രാത്രിക്ക് രാത്രി വീട് വളഞ്ഞ് പൂട്ടി എസ് ഐ ടി. ഒരു വിവരങ്ങളും ചോര്‍ന് പോകരുതെന്ന ഹൈക്കോടതിയുടെ കട്ടായം നിര്‍ദ്ദേശം. സിപിഎമ്മും സര്‍ക്കാര്‍ കേന്ദ്രങ്ങളും അറിയാതെ അന്വേഷണ സംഘം പരിപാടി നടപ്പാക്കി. ശബരിമല സ്വര്‍ണക്കൊള്ളയില്‍ രണ്ടാമത്തെ അറസ്റ്റ്. ഉണ്ണികൃഷ്ണന്‍ വെറും ഡമ്മി മാത്രം വമ്പന്മാരിലേക്കുള്ള പേരുകളുടെ ഉറവിടം ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവാണ്. ആ തല തന്നെ തൂക്കി എസ്‌ഐടി. അറസ്റ്റ് നടപടിയില്‍ വിറച്ച് സിപിഎം കേന്ദ്രങ്ങള്‍. ദേവസ്വംബോര്‍ഡ് പ്രസിഡന്റാകാന്‍ കാലങ്ങളായ് കളമൊരുക്കി വരികയായിരുന്നു മുരാരി ബാബു. അതായത് അയ്യനെ കൊളയടിക്കാന്‍ ദേവസ്വംബോര്‍ഡിന്റെ മേല്‍ത്തട്ടില്‍ എത്താന്‍ കളിച്ചു. സാഹചര്യങ്ങള്‍ എല്ലാം അനുകൂലമായ് വന്നതായിരുന്നു. പക്ഷെ അയ്യപ്പന്‍ പണികൊടുത്തു അടപടലം തൂക്കി എസ്‌ഐടി ചെക്കുവെച്ചു. അടുത്തെ അറസ്റ്റ് ദേവസ്വം മുന്‍ കമ്മീഷ്ണര്‍ എന്‍ വാസു ആകാനാണ് സാധ്യത. അതും കഴിഞ്ഞ് കടകംപള്ളിയിലേക്കെന്ന് പലരും വ്യക്തമാക്കുന്നു.
മുരാരി ബാബുവിന്റെ അറസ്റ്റില്‍ ഭയപ്പെട്ട് കഴിയുന്ന മറ്റൊരാളുണ്ട് ദേവസ്വം മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. മുരാരി ബാബുവുമായ് വളരെ അടുപ്പമുള്ളയാണ് കടകംപള്ളി. മന്ത്രിയായിരിക്കെ സുരേന്ദ്രന്റെ ശിങ്കിടി ആയിരുന്നു മുരാരി. ഉണ്ണികൃഷ്ണന്‍ പോറ്റിയേക്കാള്‍ കടകംപള്ളിക്ക് വേണ്ടപ്പെട്ടവന്‍. ഇനി തന്റെ വീട്ടുമുറ്റത്തേക്കാണോ എസ്‌ഐടി ഇരച്ചെത്തുന്നതെന്ന് ഭയത്തിലായിരിക്കും കടകംപള്ളിയെന്ന് വിശ്വസികള്‍ ബോംബ് പൊട്ടിച്ചു. കടകംപള്ളിയുടെ വീട്ടില്‍ എസ്‌ഐടി റോന്ത് ചുറ്റുന്നത് നന്നായിരിക്കും അങ്ങേര് പേടിച്ച് കേരളം വിടാന്‍ സാധ്യതയുണ്ടെന്നാണ് പലരും തുറന്നടിക്കുന്നത്. മുരാരി ബാബുവിന്റെ ഫോണ്‍കോളുകള്‍ ഉള്‍പ്പെടെ അന്വേഷണ സംഘം പരിശോധിച്ചിരുന്നു. തുടര്‍ന്ന് കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കടകംപള്ളി മന്ത്രി ആിരുന്ന കാലത്ത് മുരാരി ബാബുവുമായ് എന്തെങ്കിലും ഇടപാട് നടന്നിട്ടുണ്ടെങ്കില്‍ പണി പാലുംവെള്ളത്തില്‍ കിട്ടും. ശബരിമല വിഷയത്തില്‍ തിടുക്കപ്പെട്ട് ഒരു ചര്‍ച്ചയ്ക്കും നില്‍ക്കരുതെന്നാണ് സിപിഎം നേതാക്കള്‍ക്ക് പാര്‍ട്ടി കൊടുത്തിരിക്കുന്ന നിര്‍ദ്ദേശം. തദ്ദേശ തെരഞ്ഞെടുപ്പിന്റെ പ്രചാരണം തുടങ്ങാനിരിക്കെ ശബരിമലയുമായ് ബന്ധപ്പെട്ട് ഒരു വിവാദത്തിലേക്കും ചെന്ന് ചാടരുതെന്നും മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ നില്‍ക്കരുതെന്നും നിര്‍ദ്ദേശം. ശബരിമലയില്‍ കടകംപള്ളിയുടെ പേരില്‍ വരുന്ന വാര്‍ത്തകളില്‍ ആരും പ്രതികരിക്കാന്‍ നില്‍ക്കരുതെന്നും എകെജി സെന്ററില്‍ നിന്നുള്ള മുന്നറിയിപ്പ്. മുരാരി ബാബുവിന്റെ അറസ്റ്റ് സിപിഎമ്മിനെ പൊള്ളിക്കുന്നുണ്ട്. കാരണം സിപിഎം നേതാക്കളുമായ് വളരെ അടുത്ത ബന്ധമുള്ളയാളാണ് ബാബു.
ബുധനാഴ്ച രാത്രി 10ന് പ്രത്യേക അന്വേഷണസംഘം ഇയാളെ കസ്റ്റഡിയിലെടുത്തിരുന്നു. തിരുവനന്തപുരത്തെ ഈഞ്ചക്കലിലെ ക്രൈം ബ്രാഞ്ച് ഓഫീസില്‍ ഇയാളെ ചോദ്യംചെയ്തതിന് പിന്നാലെയാണ് ഇപ്പോള്‍ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. മുരാരി ബാബുവിനെ വ്യാഴാഴ്ച റാന്നി കോടതിയില്‍ ഹാജരാക്കാനുള്ള നടപടിക്രമങ്ങളിലാണ് അന്വേഷണ സംഘം. ശബരിമല സ്വര്‍ണക്കൊള്ളയിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട സുപ്രധാന അറസ്റ്റാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. നേരത്തേ സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. ശ്രീകോവിലിന് മുന്നിലെ ദ്വാരപാലകശില്‍പങ്ങളിലെ സ്വര്‍ണം പതിച്ച പാളികള്‍ ചെമ്പാണെന്ന് തെറ്റായി രേഖപ്പെടുത്തിയത് അഡ്മിനിസട്രേറ്റീവ് ഓഫീസറായിരുന്ന മുരാരി ബാബുവാണ്. ഇയാളെ നേരത്തേ തന്നെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു. 2019 ജൂണ്‍ 17നാണ് ശ്രീകോവിലിന് ഇരുവശത്തുമുള്ള ദ്വാരപാലകശില്‍പങ്ങളില്‍ പതിപ്പിച്ചിരിക്കുന്നത് ചെമ്പുതകിടാണെന്ന് രേഖപ്പെടുത്തി മുരാരി ബാബു ശബരിമല എക്‌സിക്യുട്ടീവ് ഓഫീസര്‍ക്ക് നല്‍കിയത്. തുടര്‍ന്ന് സ്വര്‍ണംപൂശലിനായി ഉണ്ണികൃഷ്ണന്‍ പോറ്റി കൊണ്ടുപോയി. 2024ല്‍ ശബരിമല എക്‌സിക്യുട്ടീവ് ഓഫീസറായിരുന്നപ്പോഴും ദ്വാരപാലകശില്‍പങ്ങളിലെ അടുത്ത അറ്റകുറ്റപ്പണിക്കും പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് നേരിട്ട് കൈമാറാനായിരുന്നു മുരാരി ബാബുവിന്റെ ശുപാര്‍ശ. എന്നാല്‍, ദേവസ്വം ബോര്‍ഡ് ഇത് തള്ളുകയും നേരിട്ട് ചെന്നൈയിലെത്തിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിയെ വീണ്ടും സ്വര്‍ണം പൂശുന്നതിന് എത്തിക്കുന്നതും മുരാരി ബാബുവാണ്.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റേയും സര്‍ക്കാരിന്റേയും എന്‍ എസ് എസിന്റേയും പ്രിയങ്കരനായ മുരാരി ബാബു. എന്നിട്ടും മുരാരി ബാബുവിനെ വെറുതെ വിടാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് കഴിയുമായിരുന്നില്ല. ഹൈക്കോടതിയുടെ നിരീക്ഷണ കണ്ണുകളായിരുന്നു ഇതിന് കാരണം. ശബരിമല കേസില്‍ അടച്ചിട്ട മുറിയിലെ കോടതി നടപടികള്‍ നിര്‍ണ്ണായകമായിരുന്നു. കോടതിയുടെ കാര്‍ക്കശ്യം ഉദ്യോഗസ്ഥര്‍ നേരിട്ട് മനസ്സിലാക്കി. ഇതോടെയാണ് മുരാരി ബാബുവിനെ അറസ്റ്റു ചെയ്യാന്‍ തീരുമാനമായത്. ഉണ്ണികൃഷ്ണന്‍ പോറ്റിയില്‍ അന്വേഷണം ഒതുക്കാനുള്ള ചിലരുടെ നീക്കം ഇതോടെ പൊളിഞ്ഞു. തെളിവുകള്‍ എല്ലാം മുരാരി ബാബുവിന് എതിരായിരുന്നുവെന്നതാണ് വസ്തുത.
ശബരിമല സ്വര്‍ണക്കവര്‍ച്ച സംഭവത്തില്‍ ഗുരുതര വീഴ്ചകളാണ് 2019ല്‍ സന്നിധാനം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായിരുന്ന മുരാരിക്കെതിരേ ദേവസ്വം വിജിലന്‍സ് കണ്ടെത്തിയത്. 1998ല്‍ വിജയ് മല്യ സ്വര്‍ണം പൊതിഞ്ഞ പാളികളാണ് സന്നിധാനത്തെ ദ്വാരപാലക ശില്‍പ്പങ്ങളിലും കട്ടിളപ്പടിയിലും തെക്ക്, വടക്ക് മൂലകളിലെ തൂണുകളിലും ഉള്ളതെന്ന് മുരാരി ബാബുവിന് അറിയാമായിരുന്നു. എന്നിട്ടും കത്തുകള്‍, റിപ്പോര്‍ട്ടുകള്‍, മഹസറുകള്‍ എന്നിവയില്‍ ചെമ്പുപാളി എന്ന് എഴുതി. ഉണ്ണിക്കൃഷ്ണന്‍ പോറ്റി പാളികള്‍ കൊണ്ടുപോയിട്ടും 39 ദിവസത്തിനുശേഷമാണ് ചെന്നൈയിലെത്തിച്ചത്. ഇത് വൈകിയത് എന്തുകൊണ്ടെന്ന് തിരക്കിയില്ല. പോറ്റി തിരികെക്കൊണ്ടുവന്ന പാളികള്‍ തൂക്കം നോക്കുന്നതിലും വീഴ്ചവന്നിരുന്നു. പാളികള്‍ ക്ഷേത്രസന്നിധിയില്‍ നവീകരിക്കാമായിരുന്നു. അതുണ്ടായില്ല. പകരം ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സിനെ പണി ഏല്‍പ്പിക്കുന്നു എന്ന് പോറ്റി അറിയിച്ചിട്ട് എതിര്‍ത്തില്ല. തന്ത്രി പുറത്തു കൊണ്ടുപോകാന്‍ അനുമതി നല്‍കിയിരുന്നില്ല. ഇത് മുരാരി മറച്ചുവെച്ചാണ് പുറം പണിക്ക് ഒത്താശ ചെയ്തതെന്ന് ദേവസ്വം വിജിലന്‍സ് കണ്ടെത്തിയിരുന്നു. ഈ ഉദ്യോഗസ്ഥന്‍ വീണ്ടും എക്‌സിക്യൂട്ടീവ് ഓഫിസറായി ശബരിമലയില്‍ എത്തി. അപ്പോഴാണ് ദ്വാരപാലക ശില്‍പ്പം വീണ്ടും പുറത്തേക്ക് പോയത്.
2019ല്‍ ബോര്‍ഡിന്റെ ഉത്തരവുകളിലും തെറ്റിദ്ധാരണ വരുത്തുംവിധം മാറ്റങ്ങള്‍ വരുത്തുന്നതിനും ഇദ്ദേഹം ബോധപൂര്‍വം ശ്രമിച്ചു. എസ്‌ഐടിയും മുരാരിക്കെതിരേ ഈ വീഴ്ചകള്‍ നിരത്തിയിട്ടുണ്ട്. ഹരിപ്പാട് ദേവസ്വത്തില്‍ ജോലിചെയ്യുന്ന മുരാരിയെ ബോര്‍ഡ് വിവാദങ്ങളെത്തുടര്‍ന്ന് സസ്‌പെന്‍ഡ് ചെയ്തത് ദേവസ്വം വിജിലന്‍സിന്റെ കണ്ടെത്തലുകളിലൂടെയായിരുന്നു. സ്വര്‍ണംനഷ്ടപ്പെട്ട ചെമ്പുപാളിയാണ് പണിക്ക് നല്‍കിയതെന്നാണ് മുരാരിയുടെ വിശദീകരണം. പക്ഷേ, സ്വര്‍ണ നിര്‍മാണരംഗത്തെ വിദഗ്ധര്‍ ഇത് തള്ളി. സ്വര്‍ണ്ണം മോഷ്ടിച്ചെന്ന് ഉണ്ണികൃഷ്ണന്‍ പോറ്റി പോലും സമ്മതിച്ചു. ഇതോടെ മുരാരി ബാബു നിശബ്ദതയിലേക്ക് പോയി. അറസ്റ്റ് ഉറപ്പാകുമെന്ന സ്ഥിതി വന്നപ്പോള്‍ എന്‍ എസ് എസും കൈവിട്ടു. ആഗോള അയ്യപ്പ സംഗമത്തിലൂടെ സര്‍ക്കാരുമായി അടുക്കാന്‍ ശ്രമിച്ചതിന് എന്‍ എസ് എസ് പറഞ്ഞ ന്യായങ്ങളെല്ലാം പ്രതിസന്ധിയിലാക്കുന്നതാണ് മുരാരിയുടെ അറസ്റ്റും സംഭവ വികാസങ്ങളും. മുരാരി അന്വേഷണ സംഘത്തിന് മുന്നില്‍ സത്യം പറഞ്ഞാല്‍ പല വമ്പന്‍ തോക്കുകളും കുടുങ്ങും.
ഗൂഢാലോചനയുടെ കൂടുതല്‍ വിവരം മുരാരി ബാബുവിനെ ചോദ്യംചെയ്യുമ്പോള്‍ കിട്ടുമെന്നാണ് എസ്‌ഐടിയുടെ വിശ്വാസം. തിരുവനന്തപുരത്തുള്ള ക്രൈം ബ്രാഞ്ച് ഓഫീസിലേക്ക് എത്തിച്ച് ചോദ്യം ചെയ്യല്‍ തുടങ്ങി. സംഭവിച്ചതെല്ലാം മുരാരി ബാബു പറയാന്‍ തുടങ്ങിയിട്ടുണ്ട്. തട്ടിപ്പില്‍ ഉള്‍പ്പെട്ട ദേവസ്വം ഉദ്യോഗസ്ഥരുടെ അറസ്റ്റ് ഉടനുണ്ടാകും. പ്രതിചേര്‍ത്ത ഒന്‍പതുപേരും ക്രൈംബ്രാഞ്ചിന്റെ നിരീക്ഷണത്തിലും വലയത്തിലുമാണ്. ആരും ഒളിവില്‍ അല്ലെന്നും അന്വേഷണ സംഘം ഉറപ്പാക്കിയിട്ടുണ്ട്. ദേവസ്വം ബോര്‍ഡ് ഭരണാധികാരികളായിരുന്നവര്‍ക്കെതിരെ അറസ്റ്റുണ്ടാകുമോ എന്നതാണ് ഉയരുന്ന ചോദ്യം. മുരാരി ബാബുവിന്റെ അറസ്റ്റ് അതിനുള്ള സാധ്യതകളിലേക്ക് കൂടിയാണ് വിരല്‍ ചൂണ്ടുന്നത്.
https://www.facebook.com/Malayalivartha