പ്രമുഖ സിനിമാ സംഘട്ടന സംവിധായകൻ മലേഷ്യ ഭാസ്‌കർ അന്തരിച്ചു

സിനിമയിലെ പ്രമുഖ സംഘട്ടന സംവിധായകനും നിർമാതാവുമായ മലേഷ്യ ഭാസ്‌കർ അന്തരിച്ചു. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. മലയാളം, തമിഴ്, തെലുങ്ക്, കന്നട സിനിമകളിൽ മുൻപ് സജീവമായിരുന്നു.
മലയാളത്തിൽ ഫാസിൽ, സിദ്ദീഖ്, സിബി മലയിൽ തുടങ്ങിയ സംവിധായകരുടെ സിനിമകൾക്കായി സംഘട്ടനരംഗങ്ങൾ ഒരുക്കിയിട്ടുണ്ട്. മൈ ഡിയർ കരടി, കയ്യെത്തും ദൂരത്ത്, ബോഡിഗാർഡ് തുടങ്ങിയവയാണ് പ്രധാന മലയാള സിനിമകൾ.
https://www.facebook.com/Malayalivartha