ശബരിമല ദർശനത്തിനു രാഷ്ട്രപതി ദ്രൗപതി മുർമു എത്തുന്നതിനു മണിക്കൂറുകൾക്കു മുൻപ്.. മൺതിട്ട ഇടിഞ്ഞു വീണു കല്ലുകൾ റോഡിൽ പതിച്ചു.. പമ്പ കെഎസ്ആർടിസി ഡിപ്പോയ്ക്കു സമീപം മരം ഒടിഞ്ഞുവീണതും ആശങ്കയ്ക്കിടയാക്കി..

ശബരിമലയിലേക്ക് ഉള്ള വഴികളിൽ മുഴുവൻ രാഷ്ട്രപതി ദ്രൗപതി മുർമുവിന് പ്രശ്നങ്ങൾ മാത്രമാണ് ഉള്ളത് . ശബരിമല ദർശനത്തിനു രാഷ്ട്രപതി ദ്രൗപതി മുർമു എത്തുന്നതിനു മണിക്കൂറുകൾക്കു മുൻപു നിലയ്ക്കലിനും പ്ലാപ്പള്ളിക്കും മധ്യേ മൺതിട്ട ഇടിഞ്ഞു വീണു കല്ലുകൾ റോഡിൽ പതിച്ചു. ഉച്ചയ്ക്ക് രാഷ്ട്രപതി പമ്പയിലെ ദേവസ്വം ബോർഡ് ഗെസ്റ്റ് ഹൗസിൽനിന്ന് വാഹനത്തിൽ കയറുന്നതിനു തൊട്ടുമുൻപായി പമ്പ കെഎസ്ആർടിസി ഡിപ്പോയ്ക്കു സമീപം മരം ഒടിഞ്ഞുവീണതും ആശങ്കയ്ക്കിടയാക്കി.
ഇന്നലെ രാവിലെ ആറരയ്ക്കാണു മൺകൂന റോഡിലേക്കു ഇടിഞ്ഞുവീഴുന്നത്. രാത്രി പെയ്ത മഴയാണു മണ്ണിടിയാൻ കാരണമെന്നു പറയുന്നു. ഈ സമയം റോഡിൽ പൊലീസ് സംഘം ഉണ്ടായിരുന്നതിനാൽ ബന്ധപ്പെട്ടവരെ ഉടൻ വിവരം അറിയിക്കാനായി. ആദ്യം തന്നെ ഒരു വശത്തു കൂടി വാഹനങ്ങൾക്കു പോകാനുള്ള ക്രമീകരണം ഒരുക്കിയ ശേഷമാണു ബാക്കി കല്ലുകൾ നീക്കം ചെയ്തത്. രാഷ്ട്രപതി പമ്പയിലെ ദേവസ്വം ബോർഡ് ഗെസ്റ്റ് ഹൗസിൽനിന്ന് വാഹനത്തിൽ കയറുന്നതിനു തൊട്ടുമുൻപാണ് വനമേഖലയിലെ മരം വീണത്.
അഗ്നിരക്ഷാസേനാ ജീവനക്കാർ സമീപത്തുണ്ടായിരുന്നു. ഇവർ കലക്ടർ എസ്.പ്രേം കൃഷ്ണനെ വിവരമറിയിച്ചു. പമ്പയിലാണു രാഷ്ട്രപതിക്കു ഭക്ഷണം ക്രമീകരിച്ചിരുന്നത്. മരം മുറിച്ചുമാറ്റുന്നതു വരെ രാഷ്ട്രപതി ദ്രൗപദി മുർമു അവിടെ കാത്തിരുന്നു. അഗ്നിരക്ഷാസേനയുടെ പതിനെട്ട് പേരടങ്ങിയ സംഘം എട്ട് കട്ടറുകൾ ഉപയോഗിച്ച് 7 മിനിറ്റു കൊണ്ട് മുപ്പതടി നീളമുള്ള മരം മുറിച്ചുനീക്കി. റോഡിലെ പൊടിയും വെള്ളമുപയോഗിച്ച് കഴുകിനീക്കി. നിലയ്ക്കൽ മുതൽ സന്നിധാനം വരെയുള്ള അപകടകരമായ എല്ലാ മരങ്ങളും ഒരാഴ്ച മുൻപേ സുരക്ഷയുടെ ഭാഗമായി മുറിച്ചുനീക്കിയിരുന്നു.
കഴിഞ്ഞ രണ്ട് ദിവസമായി കനത്ത മഴയായിരുന്നു സന്നിധാനത്ത്.പല ജില്ലകളിലും അതിശക്തമായ മഴയാണ് മുന്നറിയിപ്പിൽ പറഞ്ഞിരിക്കുന്നത് . ഇതേ തുടർന്നാകാം അപ്രതീക്ഷിതമായി മരം കടപുഴകിയതെന്നാണു കരുതുന്നത്. അതേ സമയം, രാഷ്ട്രപതി ദ്രൗപദി മുർമു ഹെലികോപ്റ്ററിൽ ഇറങ്ങിയ പ്രമാടം രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ താൽക്കാലികമായി നിർമിച്ച ഹെലിപാഡ് താഴ്ന്നത് വലിയ സുരക്ഷാവീഴ്ചയാണെന്ന് ആന്റോ ആന്റണി എംപി ആരോപിച്ചു. ചൊവ്വാഴ്ച വൈകിട്ടുവരെയും ഹെലികോപ്റ്റർ നിലയ്ക്കൽ ഇറക്കുന്നതിനാണ് സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നത്.
കാലാവസ്ഥ പ്രതികൂലമാകുമെന്ന വിവരത്തെ തുടർന്ന് രാത്രിയിലാണ് പ്രമാടത്ത് ഇറങ്ങാൻ തീരുമാനിക്കുന്നത്. രാഷ്ട്രപതി നിലയ്ക്കൽ ഇറങ്ങുന്നത് സംബന്ധിച്ച് പ്ലാൻ എ മാത്രമാണ് തയാറാക്കിയത്. പ്ലാൻ ബിയെ സംബന്ധിച്ച് ചിന്തിച്ചില്ലെന്നും പ്രമാടത്ത് ആവശ്യമായ ക്രമീകരണങ്ങൾ ഒന്നും ചെയ്യാൻ കഴിഞ്ഞില്ലെന്നും എംപി ആരോപിച്ചു. രാഷ്ട്രപതി ഹെലികോപ്റ്ററിൽനിന്ന് ഇറങ്ങുന്ന സമയത്ത് തൊട്ടടുത്ത ഹെലിപാഡിലേക്ക് തെരുവുനായ എത്തിയതും സുരക്ഷ വീഴ്ചയാണെന്ന് എംപി പറഞ്ഞു. തെരുവുനായ എത്തുന്നത് നിയന്ത്രിക്കാൻ കഴിയാത്ത പൊലീസുതന്നെ നായയെ ഓടിക്കുകയായിരുന്നെന്നും എംപി പറഞ്ഞു.
രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ ശബരിമല ദര്‍ശന സമയത്തെ ഒരു ചിത്രം പിന്‍വലിച്ച് രാഷ്ട്രപതി ഭവന്‍. രാഷ്ട്രപതിയുടെ ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ നിന്നാണ് ചിത്രം നീക്കം ചെയ്തത്. രാഷ്ട്രപതി ദ്രൗപദി മുര്‍മു മാളികപ്പുറം ക്ഷേത്രത്തില്‍ തൊഴുതു നില്‍ക്കുന്ന ചിത്രമാണ് രാഷ്ട്രപതിഭവന്‍ എക്‌സ് പ്ലാറ്റ്‌ഫോമില്‍ നിന്ന് പിന്‍വലിച്ചത്. ചിത്രത്തില്‍ ശ്രീകോവിലിന്റെ ഉള്‍വശവും വിഗ്രഹവും ദൃശ്യമായിരുന്നു. വിഗ്രഹത്തിന്റെ ചിത്രം എടുത്തതില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ചിത്രത്തിനു താഴെ ഒട്ടേറെ വിമര്‍ശന കമന്റുകള്‍ വന്നതോടെ ചിത്രം ഔദ്യോഗിക പേജില്‍ നിന്ന് പിന്‍വലിച്ചു.
തൊഴുതു നില്‍ക്കുന്ന ചിത്രത്തില്‍ ശ്രീകോവിലിന്റെ ഉള്‍വശവും വിഗ്രഹവും വ്യക്തമായ ചിത്രമാണ് ഒഴിവാക്കിയത്. മറ്റു ചിത്രങ്ങള്‍ നിലനിര്‍ത്തിയിട്ടുണ്ട്. ശബരിമല ദര്‍ശനത്തിനു ശേഷം വൈകിട്ട് രാഷ്ട്രപതി തിരുവനന്തപുരത്ത് മടങ്ങിയെത്തി. രാഷ്ട്രപതിയുടെ ബഹുമാനാര്‍ഥം ഗവര്‍ണര്‍ അത്താഴ വിരുന്നൊരുക്കി. 4 ദിവസത്തെ സന്ദര്‍ശനത്തിനാണ് രാഷ്ട്രപതി കേരളത്തിലെത്തിയത്. ഇന്ന് 10.30ന് രാജ്ഭവനില്‍ മുന്‍ രാഷ്ട്രപതി കെ.ആര്‍.നാരായണന്റെ പ്രതിമ അനാഛാദനം ചെയ്തശേഷം ഉച്ചയ്ക്ക് 12.50ന് ഹെലികോപ്റ്ററില്‍ ശിവഗിരിയിലെത്തി ശ്രീനാരായണഗുരു
മഹാസമാധി ശതാബ്ദി ആചരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. വൈകിട്ടു 4.15നു പാലാ സെന്റ് തോമസ് കോളജില്‍ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്തശേഷം കുമരകത്തെ റിസോര്‍ട്ടില്‍ താമസിക്കും. 24നു 12നു കൊച്ചി സെന്റ് തെരേസാസ് കോളജിലെ ശതാബ്ദി ആഘോഷ പരിപാടിയില്‍ സംബന്ധിച്ച്, വൈകിട്ടു 4.15നു കൊച്ചി രാജ്യാന്തരവിമാനത്താവളത്തില്‍നിന്നു ഡല്‍ഹിക്കു തിരിക്കും. ശബരിമല സന്ദര്‍ശനത്തിനിടെ രാഷ്ട്രപതിയുടെ ഹെലികോപ്റ്റർ ടയര്‍ പ്രമാടത്ത് പുതഞ്ഞുപോയ സംഭവത്തിൽ സുരക്ഷ വീഴ്ചയില്ലെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പ്.
ഹെലികോപ്റ്റർ യാത്രയുടെ മേൽനോട്ടം വ്യോമസേനക്കായിരുന്നു. ലാൻഡിംഗ് ഉൾപ്പെടെ ഭൗതിക സൗകര്യങ്ങൾ ഒരുകിയത് വ്യോമസേനയിലെ സാങ്കേതിക വിദഗ്‌ദരുടെ മേൽനോട്ടത്തിലാണെന്നും ആഭ്യന്തര വകുപ്പ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha