മത്സ്യബന്ധനത്തിന് പോയി കാണാതായ അഞ്ചു പേരെയും കണ്ടെത്തി

കൊച്ചി ചെല്ലാനത്ത് നിന്ന് കടലില്‍ മത്സ്യബന്ധനത്തിന് പോയി കാണാതായ അഞ്ച് മത്സ്യത്തൊഴിലാളികളെയും കണ്ടെത്തി. അഞ്ചുപേരെയും മറ്റൊരു ബോട്ടില്‍ കയറ്റിയാണ് പുറത്തെത്തിച്ചത്. വള്ളത്തിന്റെ എന്‍ജിന്‍ തകരാറിലായി കടലില്‍ കുടുങ്ങുകയായിരുന്നുവെന്ന് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. വള്ളം കെട്ടിവലിച്ചാണ് ബോട്ട് കൊണ്ടു വന്നത്.
ഇമ്മാനുവല്‍ എന്ന വള്ളത്തില്‍ പോയവരെയാണ് കാണാതായത്. ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് ഇവര്‍ കടലില്‍ പോയത്. രാവിലെ 9 മണിയോടെ മടങ്ങി വരേണ്ടതായിരുന്നു ഇവര്‍. സെബിന്‍. പാഞ്ചി, കുഞ്ഞുമോന്‍, പ്രിന്‍സ്, ആന്റപ്പന്‍ എന്നിവരാണ് വള്ളത്തില്‍ ഉണ്ടായിരുന്നത്. ചെല്ലാനം കണ്ടക്കടവ് സ്വദേശികളാണിവര്‍. ഇവരെ കണ്ടെത്തുന്നതിനായി കോസ്റ്റ്ഗാര്‍ഡും നേവിയും അടക്കം തെരച്ചില്‍ തുടങ്ങിയിരുന്നു. ഇതിനിടയിലാണ് ആശ്വാസ വാര്‍ത്ത എത്തിയത്.
https://www.facebook.com/Malayalivartha






















