പിഎം ശ്രീ പദ്ധതിയില്‍ വിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

പിഎം ശ്രീ പദ്ധതിയില്‍ കേരളം ചേര്‍ന്നത് കുട്ടികള്‍ക്ക് അവകാശപ്പെട്ട ആയിരക്കണക്കിന് കോടി രൂപയുടെ ഫണ്ട് കേന്ദ്രം തടഞ്ഞുവയ്ക്കുന്നത് മറികടക്കാനുള്ള തന്ത്രപരമായ തീരുമാനമാണെന്ന വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയുടെ വിശദീകരണത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. ശിവന്‍ കുട്ടിയെ ലക്ഷണമൊത്ത സംഘിക്കുട്ടിയെന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പരിഹസിച്ചത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു വിമര്‍ശനം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
പത്രസമ്മേളനം കണ്ടപ്പോള്‍ ഒരു കാര്യം മനസിലായി,
അയാള്‍ ശിവന്‍ കുട്ടിയല്ല, ലക്ഷണമൊത്ത
സംഘിക്കുട്ടിയാണ്
നേമത്ത് ബിജെപി എംഎല്‍എ തോറ്റെന്ന് ആരാണ് പറഞ്ഞത്?
ശ്രീ.പി.എം എംഎല്‍എ സംഘിക്കുട്ടി
കുട്ടികള്‍ക്ക് അവകാശപ്പെട്ട ആയിരക്കണക്കിന് കോടി രൂപയുടെ ഫണ്ട് കേന്ദ്രം തടഞ്ഞുവയ്ക്കുന്നത് മറികടക്കാനുള്ള തന്ത്രപരമായ ശ്രമമാണെന്നാണ് പി എം ശ്രീ പദ്ധതിയില്‍ കേരളം ചേര്‍ന്നതിനെ മന്ത്രി വിശദീകരിച്ചത്. സംസ്ഥാനം നേരിടുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ്. കുട്ടികള്‍ക്ക് അവകാശപ്പെട്ട ഫണ്ട് തടയാനാകില്ല. ഫണ്ടില്ലായ്മ സംസ്ഥാനത്ത് വിദ്യാഭ്യാസ അലവന്‍സിനെയടക്കം ബാധിച്ചു. പിഎംശ്രീ പദ്ധതിയില്‍ ചേരാത്തതിനാല്‍ സര്‍വ ശിക്ഷാ ഫണ്ട് കേന്ദ്രം തടഞ്ഞു. 1158.13 കോടി രൂപ ഇതുകാരണം നഷ്ടമായി. പിഎം ശ്രീ പദ്ധതിയില്‍ ചേര്‍ന്നതിനാല്‍ ഇനി 1476 കോടി രൂപ ലഭിക്കും. കുട്ടികളുടെ ഭാവി പന്താടി ഒരു സമ്മര്‍ദ്ദത്തിനും വഴങ്ങാനില്ലെന്നും മന്ത്രി വ്യക്തമാക്കി.
ഫണ്ട് തടഞ്ഞതുകാരണം സൗജന്യ യൂണിഫോം, അലവന്‍സ് എന്നിവയെ ബാധിച്ചു. പിഎം ശ്രീ പദ്ധതി ഫണ്ട് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയുമല്ല. നമുക്കവകാശപ്പെട്ടതാണ്. പദ്ധതി കാരണം ഒരു സ്‌കൂളും ലയിപ്പിക്കില്ല, ഒരു സ്‌കൂളും പൂട്ടില്ല. പാഠപുസ്തകങ്ങളും മാറില്ല. ആര്‍എസ്എസ് നയത്തിനെതിരായ പോരാട്ടം തുടരും. കാലഘട്ടത്തിനനുസരിച്ച് നയം മാറണമെന്നും എന്‍ഇപിയുടെ പേരില്‍ എതിര്‍ക്കേണ്ട കാര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി.
https://www.facebook.com/Malayalivartha






















