കനത്ത മഴ തുടരുന്നു...അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ന്യൂനമർദ്ദം.. തിങ്കളാഴ്ചയോടെ ചുഴലിക്കാറ്റിനും സാധ്യത. രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

അതിശക്തമായ മഴ തുടരുന്നു... .അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ന്യൂനമർദ്ദം.. തിങ്കളാഴ്ചയോടെ ചുഴലിക്കാറ്റിനും സാധ്യത. രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്. അറബിക്കടലിൽ ന്യൂനമർദ്ദമുള്ളതിനാൽ നാളെ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം . ഇന്ന് കണ്ണൂരും കാസർകോടും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
അതേസമയം കടൽ പ്രക്ഷുബ്ധമായിരിക്കുകയാണ്. 27വരെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. നാളെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ട്. വരുന്ന അഞ്ചു ദിവസം കൂടി സംസ്ഥാനത്ത് ശക്തമായ മഴയുണ്ടായേക്കും.
അതേസമയം ഇന്നും തിരുവനന്തപുരത്ത് ശക്തമായ മഴയാണുള്ളത്.
പലയിടത്തും റോഡ് പണി നടക്കുന്നതിനാൽ ഇരുചക്രവാഹനങ്ങൾക്കും മറ്റ് വാഹനങ്ങൾക്കും മഴയും കൂടിയായപ്പോൾ യാത്ര ദുഷ്ക്കരമായിരിക്കുകയാണ്. മിക്കവാറും സ്ഥലങ്ങളിൽ കുഴികളിൽ വെള്ളം നിറഞ്ഞിരിക്കുന്നതിനാൽ ഇരുചക്രവാഹനങ്ങൾ അപകടങ്ങൾക്ക് ഇടയാകുന്നു. വാഹനങ്ങളുടെ നീണ്ട നിര തന്നെ റോഡിൽ കാണാൻ കഴിയും. ദൂര യാത്രക്കാർ വളരെയേറെ കഷ്ടപ്പെടുന്നു.
തിങ്കളാഴ്ചയോടെ ചുഴലിക്കാറ്റിന് സാധ്യതയെന്ന് മുന്നറിയിപ്പുണ്ട്. മലയോര പ്രദേശങ്ങളിൽ ഉള്ളവരും വളരെയേറെ ജാഗ്രത പാലിക്കേണ്ടതാണ്. ഉരുള്‍പൊട്ടല്‍ സാധ്യതാ മേഖലകളിലുള്ളവര്‍ സുരക്ഷിത ഇടങ്ങളിലേക്ക് മാറിത്താമസിക്കണം.വെള്ളം കയറാന്‍ സാധ്യതയുള്ള താഴ്ന്ന ഇടങ്ങളില്‍ കഴിയുന്നവര്‍ ക്യാംപുകളിലേക്ക് മാറണം.അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം.അപകടാവസ്ഥയിലായ മരങ്ങള്‍, പോസ്റ്റുകള്‍ എന്നിവ സുരക്ഷിതമാക്കണം.ശക്തമായ മഴയില്‍ നദികളില്‍ ഇറങ്ങാന്‍ പാടില്ല, അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണം.
https://www.facebook.com/Malayalivartha























