ദുബായില്‍ ഇരുന്ന് നാട്ടിലെ വീട്ടില്‍ കയറിയ കള്ളനെ പിടികൂടി

ദുബായില്‍ ഇരുന്ന് ആയൂരിലെ സ്വന്തം വീട്ടില്‍ കയറിയ കള്ളനെ പിടികൂടി. യുവതി വീട്ടിലെ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിക്കുമ്പോഴാണ് മോഷ്ടാവിനെ കണ്ടത്. പ്രസിദ്ധ മോഷ്ടാവ് വെള്ളം കുടി ബാബുവാണ് കൊട്ടാരക്കര പൊലീസിന്റെ പിടിയിലായത്. ആയൂര്‍ കമ്പങ്കോട് മാപ്പിള വീട്ടില്‍ ജേക്കബിന്റെ വീട്ടിലാണ് മോഷണശ്രമം നടന്നത്.
ജേക്കബും ഭാര്യയും കൊല്ലത്തുള്ള ബന്ധുവിന്റെ വീട്ടില്‍ പോയിരിക്കുകയായിരുന്നു. ഈ സമയം ദുബായിലുള്ള മകള്‍ മൊബൈല്‍ ഫോണിലൂടെ വീട്ടിലെ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ച് കൊണ്ടിരിക്കവെയാണ് കള്ളനെ ലൈവ് ആയി കണ്ടത്. തുടര്‍ന്ന് നാട്ടിലുള്ള അച്ഛനെ വിവരം അറിയിച്ചു. പിന്നീട് നാട്ടുകാരും പൊലീസും ചേര്‍ന്ന് പ്രതിയെ പിടികൂടുകയായിരുന്നു.
https://www.facebook.com/Malayalivartha























