പൊലീസുകാരന്‍ വാഹനമോടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്ക്

മദ്യലഹരിയില്‍ പൊലീസുകാരന്‍ ഓടിച്ച കാറിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്ക്. ഇടുക്കി കാഞ്ചിയാറിലാണ് സംഭവം. ഇടുക്കി ഡിസിആര്‍ബി ഗ്രേഡ് എസ്‌ഐ ബിജുമോനാണ് മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയത്. പിന്നാലെ കട്ടപ്പന പൊലീസ് സ്ഥലത്തെത്തി ബിജുമോനെ കസ്റ്റഡിയിലെടുത്തു. അപകടത്തില്‍ പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സ തേടി.
ബിജുമോന്റെ കാര്‍ മറ്റൊരു കാറിലും രണ്ട് ബൈക്കുകളിലും ഇടിക്കുകയായിരുന്നു. അപകടത്തെത്തുടര്‍ന്ന് നാട്ടുകാര്‍ ഓടിക്കൂടി ബിജുമോന്റെ കാര്‍ തടഞ്ഞിട്ടതിനുശേഷം പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha























