പിഎം ശ്രീയില്‍ നിന്ന് പിന്മാറാനുള്ള സര്‍ക്കാരിന്റെ തീരുമാനം ആത്മഹത്യാപരമെന്ന് കെ.സുരേന്ദ്രന്‍

പിഎം ശ്രീയില്‍ നിന്നും പിന്മാറാനുള്ള സര്‍ക്കാരിന്റെ തീരുമാനം ആത്മഹത്യാപരം ആണെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രന്‍. കേരളത്തിലെ വിദ്യാഭ്യാസ സമൂഹത്തോടും പൊതുജനങ്ങളോടും സര്‍ക്കാര്‍ മാപ്പ് പറയണമെന്ന് കെ. സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. സിപിഐയുടെ ദുര്‍വാശി നാടിന് ദോഷം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
പിഎം ശ്രീയില്‍ അപാകതകളൊന്നുമില്ലെന്ന് വിദ്യാഭ്യാസമന്ത്രി ശിവന്‍കുട്ടി തുറന്നു പറഞ്ഞതാണ്. എളുപ്പത്തില്‍ പിന്മാറാന്‍ സംസ്ഥാനത്തിന് കഴിയില്ല. ഏകപക്ഷീയമായി സംസ്ഥാന സര്‍ക്കാര്‍ ഒന്നും ചെയ്യാനാവില്ല. എംഒയു പ്രകാരമുള്ള കാര്യങ്ങള്‍ പരിഗണിക്കേണ്ടി വരും. സിപിഐ പിണങ്ങിയെന്ന പേരില്‍ കേന്ദ്രത്തിന്റെ അടുത്ത് പോയി കരാറില്‍ നിന്ന് പിന്മാറാന്‍ പിണറായി വിജയന് സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ കുട്ടികള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ നിഷേധിക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടു.
https://www.facebook.com/Malayalivartha























