റോഡ് മുറിച്ച് കടക്കുന്നതിനിടെ സ്‌കൂള്‍ ബസ് ഇടിച്ച് എല്‍കെജി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

സ്‌കൂള്‍ ബസ് ഇടിച്ച് അതേ സ്‌കൂളിലെ നാല് വയസുകാരനായ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. മലപ്പുറം കൊണ്ടോട്ടിയില്‍ മുസ്‌ലീയാര്‍ അങ്ങാടി കുമ്പളപ്പറമ്പിലെ എബിസി മോണ്ടിസോറി സ്‌കൂളിലെ എല്‍കെജി വിദ്യാര്‍ത്ഥി യമിന്‍ ഇസിന്‍ ആണ് മരിച്ചത്. സ്‌കൂളില്‍ നിന്ന് കുട്ടിയെ വീട്ടില്‍ വിട്ട ശേഷം റോഡ് മുറിച്ച് കടക്കുന്നതിനിടെ അതേ ബസ് തന്നെ കുട്ടിയെ ഇടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നിലവില്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha



























