രാഹുലിനൊപ്പം വേദി പങ്കിടാതെ ബിജെപി കൗണ്‍സിലര്‍ മിനി കൃഷ്ണകുമാര്‍ ഇറങ്ങിപ്പോയി

സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പങ്കെടുക്കാന്‍ വേദിയിലെത്തിയപ്പോള്‍ രാഹുലിനൊപ്പം വേദി പങ്കിടാതെ ബിജെപി കൗണ്‍സിലര്‍ മിനി കൃഷ്ണകുമാര്‍ ഇറങ്ങിപ്പോയി. മന്ത്രി എം.ബി.രാജേഷും മറ്റ് ജനപ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു.'രാഹുല്‍ മാങ്കൂട്ടത്തില്‍ എന്ന് സ്ത്രീവിരുദ്ധനൊപ്പം വേദി പങ്കിടാന്‍ ഞാനില്ല' എന്നാണ് മിനി കൃഷ്ണകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞത്. മീഡിയ വണ്‍ പുറത്തുവിട്ട വീഡിയോ കാണാം.
മിനി കൃഷ്ണകുമാറിന്റെ വാക്കുകള്‍
'രാഹുല്‍ മാങ്കൂട്ടത്തില്‍ എന്ന സ്ത്രീവിരുദ്ധനൊപ്പം ഭാരതീയ ജനതാ പാര്‍ട്ടിയിലെ ഒരു അംഗവും വേദി പങ്കിടാന്‍ പാടില്ലെന്നാണ് അത് ഞാന്‍ അനുസരിക്കും. പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ തികച്ചും സ്ത്രീവിരുദ്ധനാണെന്ന് അദ്ദേഹം സ്വയം തെളിച്ച വ്യക്തിയാണ്. അദ്ദേഹത്തോടൊപ്പം വേദി പങ്കിടുവാന്‍ എനിക്ക് താല്പര്യമില്ല. ഞാനൊരു പാര്‍ട്ടിയുടെ നിര്‍ദ്ദേശം അനുസരിക്കുന്ന വ്യക്തിയാണ് അതുകൊണ്ടാണ് രാഹുല്‍ മാങ്കൂട്ടത്തിന്റെ പരിപാടിയില്‍ നിന്ന് ഇറങ്ങിപ്പോന്നത്'.
https://www.facebook.com/Malayalivartha



























