അടുത്ത വര്‍ഷം മുതല്‍ ശാസ്ത്ര മേളയ്ക്ക് ഏറ്റവും കൂടുതല്‍ പോയിന്റ് വാങ്ങുന്ന ജില്ലയ്ക്ക് സ്വര്‍ണകപ്പ്

അടുത്ത വര്‍ഷം മുതല്‍ ശാസ്ത്ര മേളയ്ക്ക് ഏറ്റവും കൂടുതല്‍ പോയിന്റ് വാങ്ങുന്ന ജില്ലയ്ക്ക് സ്വര്‍ണ്ണ കപ്പ് നല്‍കുമെന്ന് പൊതു വിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ 57മത് സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവം പാലക്കാട് ഗവ.മോയന്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ശാസ്ത്രമേളയില്‍ പങ്കെടുക്കുന്നതിന് സാധനങ്ങള്‍ വാങ്ങുന്നതിനായി കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും വലിയ തുക ചെലവാക്കേണ്ടി വരുന്നുണ്ട്.
അടുത്ത വര്‍ഷം മുതല്‍ ശാസ്ത്രമേളയില്‍ വിജയികള്‍ക്ക് നല്‍കുന്ന കാഷ് പ്രൈസ് ഉയര്‍ത്തുന്ന കാര്യം ആലോചിക്കും. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍, മാനേജ്‌മെന്റ് ഉള്‍പ്പെടെ വിവിധ സ്‌കൂളുകളില്‍ നടത്തുന്ന പാഠ്യ പാഠ്യേതര പരിപാടികള്‍ ആരംഭിക്കുന്നതിന് മുന്‍പ് വ്യത്യസ്തമാര്‍ന്ന ഗാനങ്ങളാണ് ആലപിക്കുന്നത്. ഇതിന് പകരമായി മതനിരപേക്ഷതയും, ശാസ്ത്രചിന്തയും ഭരണഘടന മൂല്യം ഉയര്‍ത്തിപ്പിടിക്കുന്ന ഒരേ ഗാനം സ്‌കൂളുകളില്‍ ആലപിക്കുന്നതിനെപ്പറ്റി സമൂഹം ചര്‍ച്ച ചെയ്യണമെന്നും മന്ത്രി സൂചിപ്പിച്ചു.
വിദ്യാര്‍ത്ഥികളുടെ ചിന്താശക്തിയും നൈസര്‍ഗികതയും കഴിവുകള്‍ തെളിയിക്കാനും ശാസ്ത്ര ബോധം സാമൂഹ്യ പ്രതിബന്ധത എന്നിവ വളര്‍ത്തുന്നതിലും ശാസ്ത്ര മേളയ്ക്ക് വലിയ പങ്കുണ്ട്. പുതിയ മാന്വല്‍ അനുസരിച്ചാണ് ഇത്തവണ മത്സരങ്ങള്‍ നടക്കുന്നത്. ഈ മാറ്റങ്ങള്‍ മത്സരങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് സഹായിക്കും. ഇത് പുതിയ കണ്ടുപിടുത്തങ്ങള്‍ക്ക് സാധ്യത നല്‍കും.
https://www.facebook.com/Malayalivartha



























