താരങ്ങള്‍ക്കെതിരെ മുദ്രാവാക്യം വിളിച്ച ധാര സഖാക്കള്‍ പുറത്ത്; ജാടയോടെ മുകേഷും ലളിതയും വീണ ജോര്‍ജും അകത്ത്

പാര്‍ട്ടി നിശ്ചയിച്ച ജാട താരങ്ങള്‍ക്കെതിരെ മണില്‍ പണിയെടുത്ത് പാര്‍ട്ടിക്കു വേണ്ടി ജീവിച്ചവര്‍ മുദ്രാവാക്യം വിളിച്ചതിന്റെ പേരില്‍ പുറത്തേക്ക്. ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ജില്ലാ ഘടകത്തിന് നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. ധീര സഖാക്കള്‍ പോയാലും വേണ്ടില്ല ജാട സഖാക്കളേയാണാവശ്യം എന്ന് സിപിഎം ഉറപ്പിച്ചു. അറിവായ കാലം തൊട്ട് പാര്‍ട്ടിക്കായി ജീവിതം ഹോമിച്ചവരെ മാറ്റി നിര്‍ത്തിയാണ് സിപിഎം ചരിത്രത്തില്‍ ആദ്യമായി ഇത്രയേറെ താരങ്ങള്‍ക്ക് അവസരം നല്‍കുന്നത്. ഒന്ന് ജയിച്ചാലോ ഈ ജാട താരങ്ങളെ കണികാണാന്‍ പോലും പറ്റില്ല. എന്തായാലും പാര്‍ട്ടി തീരുമാനം വന്നു കഴിഞ്ഞു.
ചലച്ചിത്ര താരങ്ങളായ മുകേഷിന്റെയും കെപിഎസി ലളിതയുടെയും മാധ്യമപ്രവര്‍ത്തക വീണാ ജോര്‍ജിന്റെയും സ്ഥാനാര്‍ഥിത്വത്തിന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അനുമതി നല്‍കി. മുകേഷ് കൊല്ലത്തും വീണാ ജോര്‍ജ് ആറന്മുളയിലും മല്‍സരിക്കും. വടക്കാഞ്ചേരിയില്‍ കെപിഎസി ലളിതയ്ക്കും മാറ്റമുണ്ടാകില്ല. തൃപ്പൂണിത്തുറയില്‍ ജില്ലാ സെക്രട്ടറി പി.രാജീവിനെ മല്‍സരിപ്പിക്കേണ്ടെന്ന തീരുമാനത്തിലും മാറ്റമില്ല. ഇപ്പോഴത്തെ എതിര്‍പ്പുകള്‍ അധികനാള്‍ തുടരില്ലെന്ന അനുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരുടെ സ്ഥാനാര്‍ഥിത്വത്തിന് അംഗീകാരം നല്‍കിയത്. ജില്ലാ, മണ്ഡലം കമ്മിറ്റികള്‍ വിളിച്ചുചേര്‍ത്ത് സാഹചര്യം വിശദീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
വടക്കാഞ്ചേരിയില്‍ കെപിഎസി ലളിതയുടെ സ്ഥാനാര്‍ഥിത്വത്തിനെതിരെ സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധപ്രകടനം നടന്നിരുന്നു. ലളിതയ്ക്കു പകരം ജില്ലാ സെക്രട്ടേറിയറ്റ് അംഗം സേവ്യര്‍ ചിറ്റിലപ്പിള്ളിയെ സ്ഥാനാര്‍ഥിയാക്കണമെന്നാണ് ആവശ്യം. പാര്‍ട്ടി കൊടിയുമേന്തി അന്‍പതിലേറെ സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് വടക്കാഞ്ചേരി ടൗണില്‍ പ്രതിഷേധപ്രകടനം നടത്തിയത്. നാടിനെ അറിയാവുന്ന പാര്‍ട്ടി പ്രവര്‍ത്തകരെ പരിഗണിക്കാതെ നൂലില്‍ കെട്ടിയിറക്കിയവരെ സ്ഥാനാര്‍ഥിയാക്കരുതെന്നായിരുന്നു മുദ്രാവാക്യം.
കെപിഎസി ലളിതയ്ക്ക് പുറമെ, മുകേഷിനെതിരെ കൊല്ലത്തും വീണാ ജോര്‍ജിനെതിരെ ആറന്മുളയിലും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഈ സാഹചര്യം നിലനില്‍ക്കെയാണ് എതിര്‍പ്പുകള്‍ നീണ്ടുനില്‍ക്കില്ലെന്ന അനുമാനത്തില്‍ മൂവരുടെയും സ്ഥാനാര്‍ഥിത്വത്തിന് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകാരം നല്‍കിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha