Widgets Magazine
08
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മണിയുടെ മരണത്തെ കുറിച്ചുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കുന്നു; ആന്തരികാവയവങ്ങള്‍ വീണ്ടും പരിശോധനയ്ക്ക്

21 MARCH 2016 12:11 AM IST
മലയാളി വാര്‍ത്ത.

 മണിയുടെ മരണത്തെ കുറിച്ചുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കുന്നു. ആത്മഹത്യയോ കൊലപാതകമോ എന്ന കാര്യത്തില്‍ വ്യക്തത വരുത്താനാകാതെ പൊലീസ്. രണ്ട് സാധ്യതയ്ക്കും തുല്യ പരിഗണന നല്‍കി അന്വേഷണം മുന്നോട്ടു കൊണ്ടു പോകാനാണ് പൊലീസ് ശ്രമിക്കുന്നത്. ആത്മഹത്യയെങ്കില്‍ അതിന്റെ കാരണം എന്തെന്ന് കണ്ടുപിടിക്കണം. മണി അറിയാതെ കീടനാശിനി കലക്കി കഴിപ്പിച്ചതാണെങ്കില്‍ അതിന്റെ സാധ്യതയും പരിശോധിക്കണം. അതിരൂക്ഷഗന്ധമുള്ള കീടനാശിനി മണി അറിയാതെ കഴിപ്പിക്കാന്‍ സാധിക്കുമോ എന്ന ചോദ്യവും പൊലീസിനെ കുഴക്കുന്നുണ്ട്. അങ്ങനെ കഴിക്കണമെങ്കില്‍ മണി മദ്യപിച്ചു ലക്കു കെട്ട സ്ഥിതിയിലായിരിക്കണമെന്നും നിരീക്ഷിക്കുന്നു.
അതുകൊണ്ടുതന്നെ അന്വേഷണം ധൃതി പിടിച്ചു വേണ്ടെന്നും കൃത്യത ഉണ്ടാകണമെന്നുമാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. എല്ലാ സാധ്യതകളും പരിശോധിച്ചും പഴുതടച്ചുമുള്ള അന്വേഷണമാണ് ലക്ഷ്യമിടുന്നത്.

അതീവഗുരുതരാവസ്ഥയില്‍ മണിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴോ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സമയത്തോ മരണത്തിനു ശേഷം പോസ്റ്റ്‌മോര്‍ട്ടം ചെയ്തപ്പോഴോ കീടനാശിനിയുടെ ഗന്ധം ഉണ്ടായിരുന്നില്ലെന്നാണ് ഡോക്ടര്‍മാര്‍ പൊലീസിനു നല്‍കിയ മൊഴി. ഏതെങ്കിലും വിഷാംശം ശരീരത്തില്‍ കലര്‍ന്നാല്‍ ഗന്ധമുണ്ടാകും. വായില്‍ നിന്നു നുരയും പതയും വരാനും സാധ്യത ഉണ്ട്. എന്നാല്‍ മണിയുടെ കാര്യത്തില്‍ അങ്ങനെയായിരുന്നില്ല. അതുകൊണ്ടു തന്നെ മണിയുടെ ആന്തരികാവയവങ്ങള്‍ വീണ്ടും പരിശോധനയ്ക്ക് അയയ്ക്കും. കൊച്ചിയിലെ ആശുപത്രിയില്‍ ശേഖരിച്ചിരുന്ന മണിയുടെ രക്തത്തിന്റെയും മൂത്രത്തിന്റെയും സാംപിളുകള്‍ പൊലീസ് വീണ്ടും പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചു. മണിയുടെ വീടിനു മുന്‍വശത്തുള്ള പറമ്പില്‍ നിന്നു ലഭിച്ച ടിന്നുകളില്‍ ഉണ്ടായിരുന്നത്. മണിയുടെ ശരീരത്തില്‍ കണ്ടെത്തിയ ക്ലോര്‍പൈറിഫോസ് കീടനാശിനി ആണെന്ന് തിരിച്ചറിഞ്ഞിരുന്നു. ഇത് പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചു. മണിയുടെ ഔട്ട് ഹൗസായ പാടിയിലെ കുഴിയില്‍ നിന്നു ലഭിച്ച കുപ്പികളില്‍ ഉണ്ടായിരുന്നത് മേയ്ക്കപ്പ് സാമഗ്രികളാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാര്യയെ കാറിനുള്ളില്‍ വച്ച് മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച് ഭര്‍ത്താവ്  (5 hours ago)

കേന്ദ്ര മന്ത്രിസഭയിലേക്ക് നിതീഷ് കുമാര്‍ ഉണ്ടാകില്ല  (5 hours ago)

ഏഴ് മാസം ഗര്‍ഭിണിയായ യുവതിയെ ക്രൂരമായി കൊലപ്പെടുത്തി ഭര്‍ത്താവും അമ്മായിയച്ഛനും  (5 hours ago)

കൊല്ലത്ത് മത്സ്യബന്ധന ബോട്ട് കപ്പലുമായി കൂട്ടിയിടിച്ച് രണ്ട് പേരെ കാണാതായി  (5 hours ago)

ഡോ. വന്ദന ദാസ് കൊലക്കേസില്‍ വാദം പൂര്‍ത്തിയായി  (5 hours ago)

ചരക്ക് വിമാനങ്ങളില്‍ യുഎഇയിലേക്ക് ഭക്ഷ്യവസ്തുക്കള്‍ എത്തിച്ച് ലുലു ഗ്രൂപ്പ്  (5 hours ago)

കാസര്‍കോട് ഒന്‍പത് വയസ്സുകാരന്‍ കാറിടിച്ചു മരിച്ചു  (6 hours ago)

മെഡിക്കല്‍ കോളേജില്‍ അത്യാഹിത വിഭാഗത്തിലെ ലിഫ്റ്റില്‍ 6 പേര്‍ കുടുങ്ങി  (6 hours ago)

ഭര്‍ത്താവ് മരിച്ച് മൂന്നാഴ്ച തികയും മുന്‍പേ വിവാഹം; സഹോദരിമാരുടെ സംശയത്തില്‍ തെളിഞ്ഞത് ക്രൂര കൊലപാതകം  (6 hours ago)

പണം ഇരട്ടിയാക്കി നല്‍കാമെന്ന് വാഗ്ദാനം നല്‍കി 10 ലക്ഷം രൂപ തട്ടിയെടുത്ത രണ്ട് പേര്‍ അറസ്റ്റില്‍  (6 hours ago)

താന്‍ പാര്‍ട്ടിക്ക് വേണ്ടി വന്നതാണെന്ന് ആളുകള്‍ തെറ്റിദ്ധരിക്കും: സിപിഎം ജില്ലാ സെക്രട്ടറിയോട് ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനിടെ അതൃപ്തി കാട്ടി മമ്മൂട്ടി  (6 hours ago)

വട്ടിയൂര്‍ക്കാവില്‍ മേയര്‍ക്കും ആശാനാഥിനും ഒപ്പം ചുവരെഴുതി തുടങ്ങി ശ്രീലേഖ  (7 hours ago)

കേരളത്തിന് അഞ്ച് ഉറപ്പുകള്‍ പ്രഖ്യാപിച്ച് രാഹുല്‍ഗാന്ധി  (7 hours ago)

ലോകം മുഴുവൻ മിഡിൽ ഈസ്റ്റിലെ യുദ്ധം കണ്ട് ശ്വാസമടക്കി ഇരിക്കുമ്പോൾ  (8 hours ago)

അത് ഞാൻ നോക്കിക്കോളാം. നിങ്ങൾ അതോർത്ത് വിഷമിക്കരുത്. നിങ്ങൾ വിഷമിച്ചാൽ എനിക്ക് മുറിവേൽക്കും....വിജയ്  (8 hours ago)

Malayali Vartha Recommends