ബസ് ഡ്രൈവര്‍മാര്‍ക്ക് നിര്‍ബന്ധിത പരിശീലനം, പരിശീലനം നേടാത്തവരുടെ ബസ് പെര്‍മിറ്റ് പുതുക്കാനാവില്ല

സംസ്ഥാനത്ത് ബസുകളുടെ മത്സരയോട്ടം നിയന്ത്രിക്കാനായി സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ പരിശീലന പദ്ധതി. ഇതിന്റെ ഭാഗമായി ഡ്രൈവര്‍മാര്‍ക്ക് പരിശീലനം നിര്‍ബന്ധമാക്കി. സംസ്ഥാനത്ത് ബസ് അപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് അതോറിറ്റിയുടെ നടപടി.
ഗതാഗത വകുപ്പിന്റെ റിഫ്രഷ്‌മെന്റ് കോഴ്‌സ് പൂര്‍ത്തിയാക്കാത്ത െ്രെഡവര്‍മാരുള്ള ബസുകള്‍ക്ക് ഇനിമുതല്‍ പെര്‍മിറ്റ് നല്‍കേണ്ടെന്നാണ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി തീരുമാനം. അതോറിറ്റിയുടെ അംഗീകാരമുള്ള സ്ഥാപനത്തില്‍നിന്ന് പ്രത്യേക പരിശീലനം പൂര്‍ത്തിയാക്കാത്ത ഡ്രൈവര്‍മാര്‍ ഓടിക്കുന്ന ബസുകള്‍ക്ക് പെര്‍മിറ്റ് അനുവദിക്കരുതെന്ന മുന്‍ ട്രാന്‍സ്‌പോര്‍ട്ട് കമീഷണര്‍ ആര്‍. ശ്രീലേഖയുടെ നിര്‍ദ്ദേശമുള്‍പ്പെടുത്തി ഗതാഗത നിയമത്തില്‍ ഭേദഗതിയും വരുത്തും. സ്‌റ്റേജ് കാരേജ് ബസുകളുടെ പെര്‍മിറ്റ് പുതുക്കാനും പുതിയ പെര്‍മിറ്റ് അനുവദിക്കാനും പരിശീലനം പൂര്‍ത്തിയാക്കിയ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം. െ്രെഡവര്‍മാരുടെ ലൈസന്‍സ്, ബാഡ്ജ് എന്നിവ പുതുക്കുന്നതിനും ഈ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കും.
എടപ്പാളിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡ്രൈവര്‍ ട്രെയ്‌നിങ് ആന്‍ഡ് റിസര്‍ച് സെന്ററില്‍നിന്നാണ് അതോറിറ്റി നിര്‍ദേശിച്ച പരിശീലനം നേടേണ്ടത്. സംസ്ഥാനത്ത് 15,000ത്തോളം സ്വകാര്യ ബസുകളും 5000ത്തോളം കെ.എസ്.ആര്‍.ടി.സി ബസുകളുമാണ് സര്‍വിസ് നടത്തുന്നത്. ബസ് അപകടങ്ങള്‍ ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍, നിയമ ഭേദഗതിയിലൂടെതന്നെ ഡ്രൈവര്‍മാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കി അപകടനിരക്ക് കുറക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതിക്ക് തുടക്കം കുറിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha