നിയമസഭാ തെരഞ്ഞെടുപ്പില്‍ വടക്കാഞ്ചേരിയില്‍ മല്‍സരിക്കാനില്ലെന്ന് കെപിഎസി ലളിത

വടക്കാഞ്ചേരിയില്‍ ഇടതു സ്ഥാനാര്‍ഥിയായി മല്‍സരിക്കാനില്ലെന്ന് ചലച്ചിത്രതാരം കെപിഎസി ലളിത സിപിഎം നേതൃത്വത്തെ അറിയിച്ചു. ആരോഗ്യപരമായ കാരണങ്ങളാലാണ് പിന്‍മാറുന്നതെന്നും കെപിഎസി ലളിത പറഞ്ഞു. നേരത്തെ, കെപിഎസി ലളിതയെ വടക്കാഞ്ചേരിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാക്കാന്‍ സിപിഎം സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിരുന്നു.
എന്നാല്‍ സിപിഎം തീരുമാനത്തിനെതിരെ പ്രവര്‍ത്തകരുടെ പ്രതിഷേധം മറനീക്കി പുറത്തുവന്നിരുന്നു. തീരുമാനം അംഗീകരിക്കില്ലെന്ന മുദ്രാവാക്യം ഉയര്‍ത്തി നൂറോളം വരുന്ന സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രകടനവും പ്രതിഷേധ യോഗവും നടത്തി. ഇതിനു മുന്‍പും കെപിഎസി ലളിതയ്‌ക്കെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
എന്നാല്‍, സ്ഥാനാര്‍ഥിത്വത്തിനെതിരായ പ്രതിഷേധങ്ങള്‍ കാര്യമായെടുക്കുന്നില്ലെന്ന് കെപിഎസി ലളിത പ്രതികരിച്ചിരുന്നു. ഇത്തരം പ്രതിഷേധക്കാര്‍ ഇപ്പോള്‍ കേരളം മുഴുവനുമുണ്ട്. ഇവര്‍ക്ക് മറുപടിയില്ല. വടക്കാഞ്ചേരിയില്‍ തന്റെ സ്ഥാനാര്‍ഥിത്വം ഉറപ്പായിട്ടില്ലെന്നായിരുന്നു കെപിഎസി ലളിതയുടെ മറുപടി.
മല്‍സരിക്കാന്‍ തയ്യാറാണോയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ചോദിച്ചപ്പോള്‍ സമ്മതമറിയിച്ചിരുന്നു. ഇത്രമാത്രമാണ് ഉണ്ടായത്. വടക്കാഞ്ചേരിയില്‍ ആരു സ്ഥാനാര്‍ഥിയായാലും അവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുമെന്നും കെപിഎസി ലളിത പറഞ്ഞിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha