സ്വത്ത് ഇടപാടുകളില്‍ പലതും മണി നടത്തിയിരുന്നത് ബിനാമികളുടെ പേരിലായിരുന്നെന്നു: അന്വേഷണ ഉദ്യോഗസ്ഥര്‍

കലാഭവന്‍ മണിക്ക് കോടികളുടെ ആസ്തിയുണ്ടെന്ന് പോലീസ് നിഗമനത്തിലെത്തി. മണിയുടെ സ്വത്ത് സംബന്ധിച്ച പരിശോധനകള്‍ക്ക് പിന്നാലെയാണ് പോലീസ് ഇക്കാര്യം വ്യക്തമാക്കിയത്. ഇവയില്‍ വന്‍ ഇടപാടുകളും ഉള്‍പ്പെട്ടിട്ടുണ്ടെന്നും പലതും മണി നടത്തിയിരുന്നത് ബിനാമികളുടെ പേരിലായിരുന്നെന്നും പോലീസ് പറഞ്ഞു.
മണിയുടെ മരണം സംബന്ധിച്ച ദുരൂഹതകള്‍ തുടരുന്നതിനിടയിലാണ് മണിയുടെ സ്വത്ത് വിവരങ്ങളും പോലീസ് അന്വേഷണത്തിന് വിധേയമാക്കിയത്. സാമ്പത്തിക ഇടപാടുകളിലെ അന്വേഷണം അവസാന ഘട്ടത്തിലാണ്. വിഷം ഉള്ളില്‍ ചെന്നാണ് മരണം സംഭവിച്ചതെന്ന് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ മണിയുടെ മരണം ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് പോലീസിന് ഇതുവരെ നിര്‍ണ്ണയിക്കാന്‍ കഴിഞ്ഞിട്ടില്ല. കൊലപാതകമാണെങ്കില്‍ സ്വത്ത് സംബന്ധിച്ച ലക്ഷ്യങ്ങള്‍ ഉണ്ടായിരുന്നോ എന്നതാണ് പോലീസ് പ്രധാനമായും അന്വേഷിക്കുന്നത്.
അവസാന ദിവസങ്ങളില്‍ മണി മാനസീകമായി സമ്മര്‍ദ്ദത്തിലായിരുന്നെന്നും കരള്‍ രോഗത്തെ തുടര്‍ന്ന് നിരാശയിലായിരുന്നെന്നും പോലീസ് കസ്റ്റഡിയില്‍ എടുത്ത മണിയുടെ സഹായികള്‍ മൊഴി നല്‍കിയിരുന്നു. തങ്ങളോട് വേറെ തൊഴില്‍ അന്വേഷിക്കുന്ന കാര്യം വരെ ചര്‍ച്ച ചെയ്തിരുന്നതായും മുരുകന്‍, വിപിന്‍, അരുണ്‍ എന്നിവര്‍ പറഞ്ഞു. മണി ആത്മഹത്യ ചെയ്യാന്‍ സാധ്യതയില്ലെന്നും അദ്ദേഹത്തിന് ശത്രുക്കള്‍ ഉണ്ടായിരുന്നതായി അറിവില്ലെന്നു മേക്കപ്പ്മാന്‍ ജയറാമും പറഞ്ഞിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha