കോണ്‍ഗ്രസ്സിനെ പ്രതിക്കൂട്ടിലാക്കി പുതിയ കത്തുമായി വി.എം സുധീരന്‍ രംഗത്ത്

കോണ്‍ഗ്രസ്സിനെ സമ്മര്‍ദ്ധത്തിലാക്കാന്‍ കെ.പി.സി.സി പ്രസിഡന്റെ് വി.എം സുധീരന്‍ വീണ്ടും രംഗത്ത്. ഇത്തവണ ഭൂമിവിഷയത്തില്‍ തുറന്ന പോരിനൊരുങ്ങിയാണ് വിഎം സുധീരന്‍. പീരുമേട്ടിലെ ഭൂമി വിഷയവുമായി ബന്ധപ്പെട്ടും, വിവരാവകാശ പരിധിയില്‍ നിന്ന് വിജിലന്‍സിനെ ഒഴിവാക്കിയതിനെതിരെയും, മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും അയച്ച കത്താണ് വിഎം സുധീരന്‍ പുറത്തുവിട്ടിരിക്കുന്നത്. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ്, സര്‍ക്കാരിനെതിരെയുള്ള തന്റെ കത്ത് വിഎം സുധീരന്‍ പുറത്തുവിട്ടത്.
പീരുമേട്ടിലെ 1303 ഏക്കറോളം വരുന്ന ഹോപ്പ് എസ്‌റ്റേറ്റ് ഭൂമിയുടെ കാര്യത്തിലാണ് സുധീരന്റെ കത്ത്. ഹോപ്പ് എസ്‌റ്റേറ്റിനനുകൂലമായി മന്ത്രിസഭ തീരുമാനമെടുത്തുവെന്നും കത്തില്‍ സുധീരന്‍ പറയുന്നു. എസ്‌റ്റേറ്റുകാരെ സഹായിക്കുന്ന ഉത്തരവാണ് സര്‍ക്കാര്‍ പുറത്തിറക്കിയതെന്നും, ആ ഉത്തരവ് ഉടന്‍ പിന്‍വലിക്കണമെന്നും സുധീരന്‍ കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. കോടിക്കണക്കിന് രൂപയുടെ സര്‍ക്കാര്‍ ഭൂമി നഷ്ടപ്പെടാനുള്ള സാഹചര്യമൊരുക്കുകയാണ് സര്‍ക്കാരെന്നും കത്തില്‍ സുധീരന്‍ ആരോപിക്കുന്നുണ്ട്.
വിവാദ ഉത്തരവുകള്‍ക്കെതിരെ മുന്‍പ് തന്നെ സുധീരന്‍ രംഗത്തെത്തിയിരുന്നു. പരസ്യമായ എതിര്‍പ്പുമായി രംഗത്തെത്തി, തന്റെ അഴിമതി വിരുദ്ധമുഖം കൂടുതല്‍ വ്യക്തമാക്കാനുദ്ദേശിച്ചാണ് ഫെയ്‌സ്ബുക്ക് പോസ്‌റ്റെന്നാണ് വിലയിരുത്തപ്പെടുന്നത്. സര്‍ക്കാരും പാര്‍ട്ടി അധ്യക്ഷനും തമ്മിലുള്ള ആഭ്യന്തര കത്തിടപാടുകള്‍, തിരഞ്ഞെടുപ്പടുക്കുമ്പോള്‍ എന്തിനാണ് ഫെയ്‌സ്ബുക്കിലിടുന്നതെന്ന ചോദ്യമാണ് കോണ്‍ഗ്രസ് അനുഭാവികള്‍ ഉയര്‍ത്തുന്നത്.
സുധീരന്‍ നയം വ്യക്തമാക്കിയതിലൂടെ കോണ്‍ഗ്രസ്സിനെ കൂടുതല്‍ പ്രതിരോധത്തിലാക്കി. ഗ്രപ്പ് രാഷ്ട്രീയത്തിന് അധീതനായി പ്രവര്‍ത്തിക്കുന്നതിനാല്‍ ഹൈക്കമാന്‍ഡും സുധീരനൊപ്പം നില്‍ക്കാനാണ് സാധ്യത. തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ സുധീരന്റെ സര്‍ക്കാരിനെതിരായ നടപടികള്‍ മോശമായിത്തന്നെ ബാധിക്കുമെന്നാണ് എ, ഐ ഗ്രൂപ്പുകളുടെ ആക്ഷേപം. കഴിഞ്ഞ ദിവസം മുതിര്‍ന്ന നേതാവ് എ.കെ ആന്റെണിയും നേതാക്കള്‍ക്കെതിരെ രംഗത്തെത്തിയിരുന്നു. ഒരുമിച്ചിരുന്ന് ഫോട്ടോയെടുത്താല്‍ ഐക്യമുണ്ടാകില്ലെന്ന് ആന്റെണി കുറ്റപ്പെടുത്തിയിരുന്നു. ഉമ്മന്‍ ചാണ്ടിയെ വിമര്‍ശിച്ചുകൊണ്ടായിരുന്നു ആന്റെണിയുടെ ഇത്തരത്തിലുള്ളൊരു പരാമര്‍ശം. തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ കൂടുതല്‍ പരസ്യ നിലപാടുകളുമായി മുമ്പോട്ട് പോകേണ്ടതില്ലയെന്നാണ് കോണ്‍ഗ്രസ്സ് നേതാക്കളുടെ അഭിപ്രായം. എന്നാല്‍ സൂധീരന്‍ കടുത്ത നിലപാടുകളിമായി മുമ്പോട്ട് നീങ്ങിയാല്‍ പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണ്ണമാകാനാണ് സാധ്യത. എ, ഐ ഗ്രൂപ്പുകള്‍ ഒരുമിച്ച് നിന്ന് സുധീരന്റെ ആരോപണങ്ങളെ നേരിടുമെന്നാണ് കോണ്‍ഗ്രസ്സ് കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha