ബെന്നി ബെഹന്നാന് പണം നല്‍കിയിട്ടുണ്ടെന്ന് സരിത എസ്.നായര്‍ കമ്മീഷനില്‍

സോളാര്‍ തട്ടിപ്പുകേസ് പ്രതി സരിത എസ്.നായര്‍ തന്റെ മുന്‍ നിലപാടില്‍ വീണ്ടും ഉറച്ച തന്നെ. ബെന്നി ബെഹന്നാന് പണം നല്‍കിയിട്ടുണ്ടെന്ന് സരിത എസ്.നായര്‍ കമ്മീഷന്‍ മുന്‍പാകെ അറിയിച്ചു. തന്റെ കാക്കനാട്ടെ വീട്ടില്‍ ബെന്നി ബെന്നാന്‍ വന്നിട്ടുണ്ട്. എറണാകുളം ചെമ്പുമുക്കിലെ ഒരു ട്രാന്‍സ്‌ഫോമറിന്റെ ഉദ്ഘാടന ദിവസമാണ് ബെന്നി ബെഹന്നാണ് പണം കൈമാറിയതെന്നും സരിത സോളാര്‍ കമ്മിഷനില്‍ പറഞ്ഞു. ബെന്നി ബെഹന്നാനെ തനിക്ക് നേരെത്ത അറിയാമെന്നും സരിത പറഞ്ഞു.
നിരവധി നേതാക്കള്‍ പാര്‍ട്ടി ഫണ്ടിലേക്ക് സംഭാവനയുടെ പേരില്‍ പണം വാങ്ങിയിട്ടുണ്ടെന്നും ഇതിന്റെ തെളിവുകള്‍ ശേഖരിച്ചുവരിയാണെന്നും അവ കിട്ടുന്ന മുറയ്ക്ക് കമ്മിഷനു മുമ്പാകെ സമര്‍പ്പിക്കാമെന്നും സരിത അറിയിച്ചു. തിരഞ്ഞടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തില്‍ സരിതയുടെ മൊഴിക്ക് പ്രാധാന്യമേറുകയാണ്. നേതാക്കള്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ പ്രതികൂലമായി ബാധിക്കുമെന്നാണ് നേതാക്കള്‍ കരുതുന്നത്. സരിതയുടെ കൂടുതല്‍ വെളിപ്പെടുത്തലുകല്‍ വരുവാന്‍ കാത്തിരിക്കുകസാണ് പ്രതിപക്ഷപാര്‍ട്ടികളും. തമ്പാന്നൂര്‍ രവി, ബെന്നി ബെഹന്നാന്‍ എന്നിവര്‍ക്കെതിരെയാണ് സരിത കൂടുതല്‍ മൊഴികള്‍ നല്‍കിയിട്ടുള്ളത്. എന്നാല്‍ നേതാക്കള്‍ ഇക്കാര്യങ്ങലെല്ലാം നിഷേധിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha