Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

പശുവിനെ രാഷ്ട്രമാതാവായി പ്രഖ്യാപിക്കണമെന്ന് ഗുജറാത്തിലെ കോണ്‍ഗ്രസ്, കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന് മൗനം

21 MARCH 2016 05:39 AM IST
മലയാളി വാര്‍ത്ത.

പശുവിനെ രാഷ്ട്രമാതാവായി പ്രഖ്യാപിക്കണമെന്ന് ഗുജറാത്തിലെ കോണ്‍ഗ്രസ് നേതൃത്വം നിയമസഭയിലുള്‍പ്പെടെ ആവശ്യപ്പെട്ടതോടെ ശരിക്കും പുലിവാല് പിടിച്ചത്, കേരളത്തിലെ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതൃത്വമാണ്. പശു അമ്മയാണോ എന്ന് കളിയാക്കി നടന്ന വിടി ബല്‍റാമുള്‍പ്പെടെയുള്ളവര്‍ക്കാണ് പ്രശ്‌നം ശരിക്കും തിരിച്ചടിയായത്. നവമാധ്യമങ്ങളിലെ സജീവമായ ചര്‍ച്ചകള്‍ക്ക് മറുപടിയായി അവരെ തള്ളിപ്പറഞ്ഞുകൊണ്ടാണ് ബല്‍റാം ഫെയ്‌സ്ബുക്കില്‍ പ്രതികരിച്ചിരിക്കുന്നത്. ഗുജറാത്തിലെ ഒ.കെ. വാസുവാണ് ശങ്കര്‍ സിംഗ് വഗേലയെന്നായിരുന്നു രക്ഷപ്പെടാന്‍ ബല്‍റാമിന്റെ വാദം. കോണ്‍ഗ്രസ് എന്താണെന്നും എന്തായിരിക്കണമെന്നുമറിയാത്ത ചിലര്‍ വളഞ്ഞവഴിയിലൂടെ കോണ്‍ഗ്രസില്‍ എത്തിയിട്ടുണ്ടെന്നും കോണ്‍ഗ്രസ് എംഎല്‍എയായ ബല്‍റാം പറഞ്ഞുവെച്ചിട്ടുണ്ട്. ഒരു സംസ്ഥാനത്തെ കോണ്‍ഗ്രസിന്റെ പ്രധാന നേതൃത്വത്തെയാകെ കോണ്‍ഗ്രസാകാന്‍ യോഗ്യതയില്ലാത്തവരെന്ന് ആക്ഷേപിച്ച് വിഷയത്തില്‍ നിന്ന് രക്ഷപ്പെടാനായിരുന്നു ബല്‍റാമിന്റെ ശ്രമം. ഇതിനെതിരെയും ശക്തമായ പരിഹാസങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്. ജാര്‍ഖണ്ഡിലെ കൊലപാതകം കൂടിയായപ്പോള്‍, വിഷയം നവമാധ്യമങ്ങളില്‍ സജീവ ചര്‍ച്ചയാകുകയാണ്.
മുന്‍പ് ബീഫ് കഴിച്ചുവെന്നാരോപിച്ച് ആളുകളെ തല്ലിക്കൊന്ന സംഭവത്തിനെതിരെയുള്‍പ്പെടെ ബല്‍റാമുള്‍പ്പെടെ ശക്തമായി പ്രതികരിച്ചിരുന്നു. പശുവിന്റെ പേരില്‍ ജനത്തെ വേട്ടയാടുന്നതിനെതിരെ രാജ്യസഭയിലെ പ്രതിപക്ഷനേതാവ് ഗുലാംനബി ആസാദ് പ്രധാനമന്ത്രിക്ക് കഴിഞ്ഞ ദിവസം കത്തുമയച്ചിരുന്നു. ഇതിനെല്ലാമിടെയാണ് ഗുജറാത്തിലെ കോണ്‍ഗ്രസിന്റെ നിലപാട് വീണ്ടും നവമാധ്യമങ്ങളില്‍ സജീവ ചര്‍ച്ചയായത്. ഗുജറാത്തില്‍ പശുവിനെ രാഷ്ട്രമാതാവാക്കണമെന്ന ആവശ്യവുമായി സമരരംഗത്തിറങ്ങിയവരെ പരസ്യമായി പിന്തുണച്ചുകൊണ്ടാണ് ഗുജറാത്തിലെ കോണ്‍ഗ്രസ് നേതൃത്വം രംഗത്തെത്തിയത്. പശുവിനെ മാതാവായി പ്രഖ്യാപിക്കുകയാണെങ്കില്‍ തങ്ങള്‍ പിന്തുണയ്ക്കുമെന്നും കോണ്‍ഗ്രസ് പരസ്യമായി പ്രഖ്യാപിച്ചു കഴിഞ്ഞു. കഴിഞ്ഞ ദിവസം ഈ ആവശ്യമുന്നയിച്ച് ഗുജറാത്തില്‍ ഗോരക്ഷാ ഏകതാ സമിതിയുടെ പ്രവര്‍ത്തകര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. അതേസമയം വിഷയത്തില്‍, ബിജെപി മൗനം പാലിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (31 minutes ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (48 minutes ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (51 minutes ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (3 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (3 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (4 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (4 hours ago)

ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം  (4 hours ago)

'ഒരു ദിവസം മലയാളിയാകാം': അനുഭവവേദ്യ ടൂറിസത്തിന്‍റെ പുതിയ ആശയവുമായി മന്ത്രി പി.സി വിഷ്ണുനാഥ്  (4 hours ago)

ഓണം ടൂറിസം വാരാഘോഷം: കാഴ്ചക്കാരെ ആകര്‍ഷിച്ച് കനകക്കുന്നിലെ 'ഫ്യൂച്ചര്‍ സോണ്‍'  (4 hours ago)

നേപ്പാളിലെ മിന്നൽ പ്രളയം; ഭീതിയായി മരണസംഖ്യ, ടിബറ്റിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു: 517 വിദേശികളെ കാണാതായി...  (4 hours ago)

മോജ്തബ ഖമേനിയുടെ ആരോഗ്യസ്ഥിതിയിൽ വൻ ദുരൂഹത; ഇറാൻ നേതാവ് കൊല്ലപ്പെട്ടെന്ന് ട്രംപിന്റെ സൂചന; ഹുത്തികൾക്കും ഹിസ്ബുള്ളയ്ക്കും കനത്ത പ്രഹരം...  (4 hours ago)

ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!  (5 hours ago)

ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...  (5 hours ago)

കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!  (5 hours ago)

Malayali Vartha Recommends