Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

വാദിയെ പ്രതിയാക്കാന്‍ മിടുക്കര്‍ കേരളാ പോലീസ്...നടി ശില്‍പ്പയുടെ മരണം: കേസന്വേഷണം പോലീസ് അട്ടിമറിച്ചതായി മാതാപിതാക്കള്‍ എല്ലാതെളിവുകളും ഉണ്ടായിട്ടും...

21 MARCH 2016 07:27 AM IST
മലയാളി വാര്‍ത്ത.

കലാഭവന്‍ മണിയുടെ മരണം കൊലപാതകമോ ആത്മഹത്യയോ എന്ന് പോലീസും മാധ്യമങ്ങളും അരിച്ചുപെറുക്കുന്നതിനിടയില്‍ കൊലപാതകമെന്ന് പ്രഥമദൃഷ്ട്യാ തെളിവുണ്ടായിട്ടും നടി ശില്പയുടെ മരണം ഇപ്പോഴും ദുരൂഹതയുടെ ആഴങ്ങളില്‍. ശില്‍പ്പയുടെ മരണം സംബന്ധിച്ച് കേസന്വേഷണം പോലീസ് അട്ടിമറിച്ചതായി മാതാപിതാക്കളുടെ ആരോപണം. ശില്‍പ്പ ആത്മഹത്യ ചെയ്തതാണെന്ന പോലീസ് നിഗമനം പ്രതികളെ സഹായിക്കാന്‍ വേണ്ടിയാണെന്നും ഇവര്‍ ആരോപിച്ചു. കേസ് െ്രെകം ബ്രാഞ്ചിനെ ഏല്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഡി.ജി.പിക്ക് പരാതി നല്‍കിയതായും മാതാപിതാക്കള്‍ പറഞ്ഞു.
സുഹൃത്തായ ആര്‍ഷയാണ് ശില്‍പ്പയെ വിളിച്ചു കൊണ്ടു പോയത്. പക്ഷേ ഇവരെയാരെയും സാക്ഷിപ്പട്ടികയില്‍ പോലും ഉള്‍പ്പെടുത്തിയിട്ടില്ല. തങ്ങള്‍ക്ക് നീതി ലഭിക്കണമെന്നും ശില്‍പ്പയുടെ മാതാപിതാക്കള്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് കരമന മരുതൂര്‍ക്കടവ് പാലത്തിനു സമീപം ശില്‍പ്പയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കൂട്ടുകാരി കരമനയാറ്റില്‍ മുങ്ങി താഴുന്നത് കണ്ടിട്ടും കരുണയില്ലാതെ പോയി.. ആരേയും ഒന്നും അറിയിച്ചുമില്ല; എന്നിട്ടും ആര്‍ഷ കേസില്‍ സാക്ഷിപോലും ആയില്ല..ഇവിടെയാണ് സര്‍വ്വത്ര ദുരൂഹത.
ആര്‍ഷ, ഷാജഹാന്‍, ലിജിന്‍. ഇവര്‍ മൂന്നു പേരും കൂടിയാണ് ശില്‍പ മരിക്കുന്ന ദിവസം ബാലരാമപുരത്ത് ഈദ് പരിപാടിയില്‍ പങ്കെടുക്കാനാണെന്നും പറഞ്ഞ് ശില്‍പ വീട്ടില്‍ നിന്ന് ഇറങ്ങുന്നത്. ബാലരാമപുരത്തേക്ക് ശില്‍പയെ വിട്ടയയ്ക്കണമെന്ന് ഫോണിലൂടെ ശില്‍പയുടെ അമ്മയെ നിര്‍ബന്ധിച്ചിരുന്നു. ശില്‍പയും ലിജിനും ആര്‍ഷയും ഷാജഹാനും ചേര്‍ന്നാണ് മരുതൂര്‍ക്കടവിലെത്തിയതെന്നും ദൃക്‌സാക്ഷികള്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. മരുതൂര്‍കടവ് പാലത്തിന്റെ സമീപത്തും നിന്നും ശില്‍പയുടെ ശരീരം കണ്ടെത്തിയതിനു ശേഷവും ശില്‍പ ഉപയോഗിച്ചിരുന്ന മൊബൈല്‍ഫോണ്‍ ആര്‍ഷയുടെ കൈവശം ഉണ്ടായിരുന്നു.
ഏറെ ദുരൂഹതകള്‍ ഉയര്‍ന്ന മരണമായതു കൊണ്ട് പോസ്റ്റ്‌മോര്‍ട്ടം വീഡിയോയില്‍ റെക്കോഡ് ചെയ്തിരുന്നു. ശില്‍പയുടെ മരണഷശേഷം മണിക്കൂറുകള്‍ക്കുള്ളില്‍ ഫെയ്‌സ് ബുക്കിലെ പോസ്റ്റുകളും ഫ്രണ്ട്‌സ് ലിസ്റ്റ്ും ഡിലീറ്റ് ആയത് ആര്‍ഷയുടേയും ഷാജഹാന്റെയും ലിജിന്റെയും അറിവോടെ ആയിരുന്നുവെന്നും ഇവര്‍ ആരോപണം ഉയര്‍ന്നിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വലതുചെവിക്ക് താഴെ മുറിവുണ്ടായിട്ടുണ്ടെന്നും വലത് കവിളില്‍ തുടരെ തുടരെ മര്‍ദിച്ചതിന്റെ പാടുകള്‍ ഉള്ളതായും രേഖപ്പെടുത്തിയിരുന്നു. ഇതൊന്നും പൊലീസ് കേസ് അന്വേഷണത്തില്‍ പരിഗണിച്ചേ ഇല്ലെന്നതാണ് വസ്തുത.
ആന്തരികാവയവങ്ങളുടെ ശാസ്ത്രീയ പരിശോധനയെ തുടര്‍ന്നാണ് ആത്മഹത്യാ വാദത്തിലേക്ക് പൊലീസ് എത്തിയത്. പൊലീസിന്റെ വാദം. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലും മുങ്ങി മരണമാണെന്ന് സ്ഥരീകരിച്ചിരുന്നു. എന്നാല്‍ ശില്‍പയുടെ മാതാപിതാക്കള്‍ മകളുടെ മരണത്തില്‍ ദുരൂഹത ഉന്നയിച്ചതോടെയാണ് ആന്തരികാവയവങ്ങള്‍ ശാസ്ത്രീയ പരിശോധനയയ്ക്ക് വിടാന്‍ പൊലീസ് തീരുമാനിച്ചത്. സെക്‌സ് റാക്കറ്റുമായി ശില്പയുടെ മരണത്തിന് ബന്ധമുണ്ടെന്ന് ശില്പയുടെ പിതാവ് ഷാജി പൊലീസിന് മൊഴി നല്‍കിയിട്ടും ലിജിന്‍ എന്ന യുവാവുമായുള്ള പ്രണയബന്ധത്തിന്റെ പേരില്‍ കേസ് ഒതുക്കുകയാണ് പൊലീസ്. നിലവില്‍ കാമുകനായ ലിജിന്‍ മാത്രമാണ് കേസിലെ പ്രതി. ആത്മഹത്യാപ്രേരണ കുറ്റമാണ് ഇയാള്‍ക്കെതിരെ ചുമചത്തിയിരിക്കുന്നത്. ലിജിനൊപ്പം സംഭവ സ്ഥലത്തുണ്ടായിരുന്ന ശില്പയുടെ കൂട്ടൂകാരിയെ കേസില്‍ പ്രതിചേര്‍ത്തിട്ടുമില്ല. ഇതിന്റെ അര്‍ത്ഥമാണ് ആര്‍ക്കും മനസ്സിലാവാത്തത്. ആറ്റിലേക്ക് ശില്‍പ വീഴുന്നത് കണ്ടിട്ടും ആര്‍ഷ രക്ഷിക്കാന്‍ പോലും ശ്രമിച്ചിരുന്നില്ല.
ശില്‍പ അഭിനയിക്കുന്നതും മറ്റുള്ളവരുമായി ഇടപഴകുന്നതും ലിജിന്‍ ചോദ്യം ചെയ്തിരുന്നു. അഭിനയം നിര്‍ത്തണമെന്ന ലിജിന്റെ നിര്‍ബന്ധത്തിന് വഴങ്ങാത്തതാണ് വാക്കുതര്‍ക്കത്തിലും അടിയിലും അവസാനിച്ചത്. തുടര്‍ന്ന് ലിജിന്‍ ശില്‍പയെ ആറ്റിലേക്ക് തള്ളിയിട്ടെന്നും പറയുന്നു. ഇതിനെല്ലാം സാക്ഷിയായ കൂട്ടുകാരിയുടെ നടപടികളും സംശയത്തിന് ഇടനല്‍കുന്നതായിരുന്നു. അതുകൊണ്ട് തന്നെ പൊലീസിന്റെ ആത്മഹത്യാ വാദത്തില്‍ പോലും ശില്‍പയുടെ കൂട്ടുകാരിക്ക് എതിരെ കേസ് എടുക്കേണ്ടതാണ്. എന്നാല്‍ അതിന് മാത്രം പൊലീസ് തയ്യാറായില്ല. കേസ് അന്വേഷിച്ച കരമന പൊലീസ് സ്‌റ്റേഷനില്‍ കാട്ടാക്കട സ്വദേശിയായ ഈ പെണ്‍കുട്ടിയുടെ ബന്ധു ജോലി ചെയ്യുന്നുണ്ട്. ഈ സ്വാധീനമാണ് ഈ കുട്ടിയെ കേസില്‍ നിന്ന് രക്ഷപ്പെടുത്തിയതെന്നാണ് ആക്ഷേപം.
എന്നാല്‍ ശില്‍പ അഭിനയിക്കാന്‍ പോകുന്നതും ഗാനമേളകളില്‍ പങ്കെടുക്കാന്‍ പോകുന്നതും ലിജിന് താല്‍പര്യം ഇല്ലായിരുന്നു. സംഭവ ദിവസം ശില്‍പയും ലിജിനുമായി വാക്കുതര്‍ക്കം ഉണ്ടാകുകയും തുടര്‍ന്ന് ലിജിന്‍ ശില്‍പയെ അടിക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് കരമനയാറ്റില്‍ ശില്‍പ ചാടിയത്. എന്നാല്‍ ഇതു കണ്ടു നിന്ന ലിജിനും കൂട്ടുകാരിയും ശില്‍പയെ രക്ഷിക്കാന്‍ ശ്രമിച്ചില്ല. നാട്ടുകാരോട് പോലും ഇക്കാര്യം പറഞ്ഞില്ല. ഇതാണ് മരണത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചതെന്നാണ് ഒരു വാദം.
നടിയും മോഡലുമായിരുന്ന ശാസ്തമംഗലം ആര്‍.കെ.ഡി സ്മാരക ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായിരുന്നു. സന്തോഷ് പണ്ഡിറ്റിന്റെ സിനിമകളിലും ആല്‍ബങ്ങളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. പ്രണയനൈരാശ്യത്തെ തുടര്‍ന്ന് ശില്‍പ്പ ആത്മഹത്യ ചെയ്‌തെന്നാണ് പോലീസിന്റെ നിഗമനം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (32 minutes ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (49 minutes ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (52 minutes ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (3 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (3 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (4 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (4 hours ago)

ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം  (4 hours ago)

'ഒരു ദിവസം മലയാളിയാകാം': അനുഭവവേദ്യ ടൂറിസത്തിന്‍റെ പുതിയ ആശയവുമായി മന്ത്രി പി.സി വിഷ്ണുനാഥ്  (4 hours ago)

ഓണം ടൂറിസം വാരാഘോഷം: കാഴ്ചക്കാരെ ആകര്‍ഷിച്ച് കനകക്കുന്നിലെ 'ഫ്യൂച്ചര്‍ സോണ്‍'  (4 hours ago)

നേപ്പാളിലെ മിന്നൽ പ്രളയം; ഭീതിയായി മരണസംഖ്യ, ടിബറ്റിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു: 517 വിദേശികളെ കാണാതായി...  (4 hours ago)

മോജ്തബ ഖമേനിയുടെ ആരോഗ്യസ്ഥിതിയിൽ വൻ ദുരൂഹത; ഇറാൻ നേതാവ് കൊല്ലപ്പെട്ടെന്ന് ട്രംപിന്റെ സൂചന; ഹുത്തികൾക്കും ഹിസ്ബുള്ളയ്ക്കും കനത്ത പ്രഹരം...  (4 hours ago)

ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!  (5 hours ago)

ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...  (5 hours ago)

കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!  (5 hours ago)

Malayali Vartha Recommends