20 മണ്ഡലങ്ങളില്‍ ഒറ്റയ്ക്ക് മല്‍സരിക്കുമെന്ന് കേരള കോണ്‍ഗ്രസ് ബി വിഭാഗം, ആര്‍. ബാലകൃഷ്ണപിള്ളയെ സ്ഥാനാര്‍ത്ഥിയാകേകാനുള്ള നീക്കം

കേരള കോണ്‍ഗ്രസ് ബാലകൃഷ്ണപിള്ള വിഭാഗത്തില്‍ ഭിന്നത. 20 മണ്ഡലങ്ങളില്‍ ഒറ്റയ്ക്ക് മല്‍സരിക്കുമെന്ന് സംഘടനാ സെക്രട്ടറി കല്ലാര്‍ ഹരികുമാര്‍ പ്രസ്താവന ഇറക്കി. എന്നാല്‍ ഇത്തരത്തിലൊരു തീരുമാനം എടുത്തിട്ടില്ലെന്ന് പാര്‍ട്ടി ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള വ്യക്തമാക്കി.
ബാലകൃഷ്ണപിളളയ്ക്ക് സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് 20 സീറ്റില്‍ മല്‍സരിക്കാന്‍ സംസ്ഥാന സമിതിയിലെ ഏഴ് സെക്രട്ടറിമാരും അഞ്ച് സെക്രട്ടേറിയറ്റ് അംഗങ്ങളും ഏഴു ജില്ലാ പ്രസിഡന്റുമാരും പങ്കെടുത്ത യോഗത്തില്‍ തീരുമാനിച്ചതെന്നാണ് കല്ലാര്‍ ഹരികുമാറിന്റെ പ്രസ്താവനയില്‍ പറയുന്നത്. 24 മണ്ഡലങ്ങളില്‍ എല്‍ഡിഎഫിനെ തോല്‍പ്പിക്കാന്‍ കഴിയുമെന്നും അവകാശപ്പെടുന്നു. എന്നാല്‍ പത്താനപുരത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഗണേശ് കുമാര്‍ മത്സരിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. കേരള കോണ്‍ഗ്രസ് ബി വിഭാഗം ഒറ്റക്ക് മത്സരിക്കുകയെന്ന തീരുമാനത്തില്‍ ഒറച്ച് നിന്നാല്‍ പത്താനപുരത്ത് ഇടത് സ്ഥാനാര്‍ത്ഥിയെ വീണ്ടും കണ്ടെത്തേണ്ടി വരും. ബാലകൃഷ്ണപിളളയ്ക്ക് ഇടത് പാളയത്തില്‍ സീറ്റ് ഉറപ്പിക്കാനുള്ള തന്ത്രമാണ് ഇതെന്നാണ് ഇടത് നേതാക്കളുടെ വിലയിരുത്തല്‍. പക്ഷെ കൂടുതല്‍ സീറ്റ് ആവശ്യപ്പെട്ടിട്ടും പരിഗണിക്കാത്തതിലുള്ള അമര്‍ഷം പിള്ളക്കുണ്ട്. പത്താനപുരത്ത് ഗണേശ് കുമാര്‍ ഇടത് പാളയത്തില്‍ ഉറച്ച് തന്നെ നില്‍ക്കുമോയെന്ന ഭയവും നേതാക്കള്‍ക്കുണ്ട്. ഇതിന് മുന്‍മ്പും ഗണേശ് കുമാര്‍ പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചിട്ടുള്ളതിനാല്‍ ഗണേശിന്റെ തീരുമാന പാര്‍ട്ടിക്ക് അനുകൂലമാക്കുന്നതും കേരള കോണ്‍ഗ്രസ് ബിയെ സംബന്ധിച്ചടുത്തോളം കടുത്ത വെല്ലുവിളിയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha