യുവാക്കള്‍ക്കായി മാറിനില്‍ക്കുന്നുവെന്ന് പ്രതാപന്‍

ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനില്ലെന്ന് ടി.എന്‍. പ്രതാപന്‍ എംഎല്‍എ. മൂന്നു തവണ തുടര്‍ച്ചയായി എംഎല്‍എയായ തന്നെ ഇത്തവണ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പ്രതാപന്‍ കെപിസിസി പ്രസിഡന്റ് വി.എം. സുധീരന് കത്ത് നല്‍കി. പ്രതാപന്റെ കത്ത് ലഭിച്ചതായും തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതില്‍ നിന്ന് മാറി നില്‍ക്കാനുള്ള തീരുമാനം സ്വാഗതാര്‍ഹമാണെന്നും സുധീരന്‍ പ്രതികരിച്ചു.
യുവാവായിരിക്കെ മല്‍സരിക്കാന്‍ അവസരം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലെ ജയസാധ്യതയുള്ള യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും അവസരം ലഭിക്കാനാണ് മല്‍സരരംഗത്തു നിന്ന് മാറി നില്‍ക്കുന്നതെന്നും കത്തില്‍ പറയുന്നു. രാഹുല്‍ ഗാന്ധിയെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും സുധീരനുള്ള കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
പ്രതാപന്റെ നിലപാട് മതിപ്പുളവാക്കുന്നതാണെന്ന് സുധീരന്‍ പറഞ്ഞു. തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ വ്യഗ്രത കാട്ടുന്ന വിഎസിനേപ്പോലുള്ളവര്‍ക്ക് ഇത് മാതൃകയാണ്. അതിനിടെ, കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിക പട്ടിക ഇനിയും നീളുമെന്നാണ് സൂചന. ഏപ്രില്‍ ആദ്യവാരത്തോടെ പട്ടിക പൂര്‍ത്തിയാക്കാനാണ് ഇപ്പോഴത്തെ ശ്രമം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha