സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സരിത ഹൈക്കോടതിയില്‍

സോളര്‍ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സരിത. എസ്. നായര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഹര്‍ജി കോടതി ചൊവ്വാഴ്ച കോടതി പരിഗണിക്കും. സോളര്‍ കമ്മിഷനില്‍ സമര്‍പ്പിച്ച തെളിവുകള്‍ സരിത കോടതിയിലും ഹാജരാക്കും.
അതേസമയം, ബെന്നി ബഹനാന്‍ എംഎല്‍എ പലവട്ടം തന്നെ വിളിച്ചിട്ടുണ്ടെന്ന് സോളര്‍ കമ്മീഷനില്‍ സരിത മൊഴി നല്‍കി. പണം നല്‍കാന്‍ മുഖ്യമന്ത്രി ചുമതലപ്പെടുത്തിയതായി തന്റെ അമ്മയെ ഫോണില്‍ വിളിച്ചു പറഞ്ഞുവെന്നും സരിത പറഞ്ഞു.
അതിനിടെ, സരിത എസ്. നായരില്‍ നിന്ന് പൊലീസ് അസോസിയേഷന്‍ പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് അസോസിയേഷന്‍ സോളര്‍ കമ്മിഷനില്‍ വീണ്ടും എത്തി. ജനറല്‍ സെക്രട്ടറി ജി.ആര്‍.അജിത് മൂന്ന് പുതിയ അപേക്ഷകളാണ് നല്‍കിയത്. പണത്തിനായി താന്‍ സരിതയെ വിളിച്ച് സംസാരിച്ചതായി പറയുന്ന ഫോണ്‍ കോള്‍ വിവരങ്ങള്‍ ശേഖരിക്കുക, പണം നല്‍കിയതായി സരിത പറയുന്ന 2012 ജനുവരി 22ലെ സരിതയുടെ മൊബൈല്‍ ടവര്‍ ലൊക്കേഷനുകള്‍ പരിശോധിക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങള്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha