ശ്രീശാന്തിനെ സ്ഥാനാര്‍ഥിയാക്കാന്‍ ബി.ജെ.പി ആലോചിക്കുന്നു

നിയമസഭ തിരഞ്ഞെടുപ്പില്‍ മുന്‍ ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിനെ സ്ഥാനാര്‍ഥിയാക്കാന്‍ ബി.ജെ.പി ആലോചിക്കുന്നു. മത്സരിക്കണം എന്നാവശ്യപ്പെട്ട് ബി.ജെ.പി കേന്ദ്ര നേതൃത്വം ശ്രീശാന്തിനെ സമീപിച്ചു. എന്നാല്‍, മത്സരിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങളൊന്നും ശ്രീശാന്ത് ഇതുവരെ അറിയിച്ചിട്ടില്ല. തീരുമാനമെടുക്കാന്‍ സമയം വേണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
തൃപ്പുണിത്തുറ, എറണാകുളം എന്നീ മണ്ഡലങ്ങളാണ് ശ്രീശാന്തിന് വേണ്ടി പരിഗണിക്കുന്നത്. ശ്രീശാന്തിന്റെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന ഘടകത്തിന്‍ കേന്ദ്ര നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്.സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് നാളെ കേരളത്തിലെത്തുന്ന ബി.ജെ.പി ദേശീയ പ്രസിഡന്റ് അമിത് ഷായുമായി ശ്രീശാന്ത് കൂടിക്കാഴ്ച്ച നടത്തും. ഇതിനു ശേഷമാകും പ്രഖ്യാപനമുണ്ടാവുക.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha