സര്‍ക്കാര്‍ ജീവനക്കാര്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങിയാല്‍ സസ്‌പെന്‍ഡ് ചെയ്യുമെന്ന് ഇലക്ഷന്‍കമ്മീഷന്‍

തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി സര്‍ക്കാര്‍ ജീവനക്കാര്‍ ഇറങ്ങിയാല്‍ സസ്‌പെന്‍ഡ് ചെയ്യുമെന്ന് മുന്നറിയിപ്പ്. മാതൃകാ പെരുമാറ്റച്ചട്ടം പാലിക്കുന്നതിന് എല്ലാ ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണമെന്നും ഇവ പാലിക്കാത്തവര്‍ക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കുമെന്നും ഇലക്ഷന്‍ കമ്മീഷന്‍ അറിയിച്ചു. മാതൃകാ പെരുമാറ്റച്ചട്ടം പാലിക്കുന്നതിന് എല്ലാ ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണമെന്ന് സര്‍വീസ് സംഘടനാ പ്രതിനിധികളുടെ യോഗങ്ങളിലും മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
സോഷല്‍ മീഡിയയിലൂടെയുള്ള പ്രചാരണം, മറ്റ് രാഷ്ട്രീയ കക്ഷികളെ വ്യക്തിഹത്യ ചെയ്യല്‍ എന്നിവ കര്‍ശനമായി നിരീക്ഷിക്കും. തിരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യമായും നിഷ്പക്ഷമായും നടത്തുന്നതിന് എല്ലാ ജീവനക്കാരും സന്നദ്ധരാവണം. ഒരു ബൂത്തില്‍ പ്രിസൈഡിങ് ഓഫീസര്‍ മുതല്‍ ഫസ്റ്റ്‌സെക്കന്‍ഡ്‌തേഡ് പോളിങ് ഓഫീസര്‍ വരെ എല്ലാവര്‍ക്കും തിരഞ്ഞെടുപ്പ് പ്രക്രിയ കുറ്റമറ്റതാക്കുന്നതില്‍ ഉത്തരവാദിത്തമുണ്ട്. അതിനാല്‍ പരിശീലനക്ലാസുകളിലും റിഹേഴ്‌സലുകളിലും എല്ലാ ജീവനക്കാരും കൃത്യ സമയത്ത് പങ്കെടുക്കണം. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഉത്തരവാദിത്തമില്ലാതെ പെരുമാറിയാല്‍ ഉടന്‍ അച്ചടക്കനടപടി സ്വീകരിക്കുമെന്നും പിന്നീട് സര്‍വീസ് സംഘടനകള്‍ ഇത്തരം ജീവനക്കാര്‍ക്ക് അനുകൂലമായി ഇടപെടല്‍ നടത്തരുതെന്നും മലപ്പുറം കലക്ടര്‍ മുന്നറിയിപ്പ് നല്‍കി.
ഓരോ ഓഫീസുകളില്‍ നിന്നും ലഭ്യമാക്കിയ ഇലക്ഷന്‍ ഡ്യൂട്ടി ചാര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജീവനക്കാരെ ഡ്യൂട്ടിക്ക് നിയോഗിച്ചിരിക്കുന്നത്. ഓഫീസ് മേധാവിയുടെ റിമാര്‍ക്ക്‌സ് കോളത്തിലുള്ള രേഖപ്പെടുത്തല്‍ പരിഗണിച്ച് അര്‍ഹരായവരെയാണ് ഡ്യൂട്ടിയില്‍ നിന്നും ഒഴിവാക്കുക. പോളിങ് ബൂത്തുകളില്‍ കുടിവെള്ളം, വൈദ്യുതി, ശൗച്യാലയം, റാംപ്, വീല്‍ ചെയര്‍ തുടങ്ങിയ സൗകര്യങ്ങളുണ്ടെന്ന് ഉറപ്പാക്കണം..
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha