പത്തനാപുരത്ത് താരയുദ്ധം തുടങ്ങി, ജഗദീഷിനെതിരെ തിരിച്ചടിച്ച് കെ.ബി ഗണേഷ്‌കുമാര്‍

പത്തനാപുരത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ താരങ്ങള്‍ തമ്മിലുളള വാക്‌പോര് മുറുകുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പരിഗണിക്കുന്ന നടന്‍ ജഗദീഷിനെതിരെ കടുത്ത പരാമര്‍ശങ്ങളാണ് ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന കെ.ബി ഗണേഷ്‌കുമാര്‍ നടത്തിയത്.
സ്വന്തം അച്ഛന്‍ മരിച്ചതറിഞ്ഞിട്ടും വിദേശത്ത് സ്‌റ്റേജ് ഷോയുമായി കറങ്ങിനടന്ന ഒരു ഹാസ്യനടന്‍ മലയാളത്തിലുണ്ടെന്നും, സ്‌നേഹം നടിച്ച് വൈകാതെ അയാള്‍ നിങ്ങളുടെ സമീപത്ത് എത്തുമ്പോള്‍ സൂക്ഷിക്കണം എന്നുമായിരുന്നു ഗണേഷ് കുമാറിന്റെ വിമര്‍ശനം.
ഒരു മക്കളും ചെയ്യാത്ത തരത്തില്‍ അച്ഛന്റെ സഞ്ചയനത്തിന് മാത്രമാണ് അയാള്‍ നാട്ടിലെത്തിയതെന്നും ജഗദീഷിന്റെ പേരെടുത്ത് പറയാതെ ഗണേഷ് സൂചിപ്പിച്ചു. കഴിഞ്ഞ ദിവസം ജഗദീഷ് ഗണേഷ്‌കുമാറിനെതിരെയും പരാമര്‍ശം നടത്തിയിരുന്നു. വായില്‍ വെള്ളിക്കരണ്ടിയുമായി പിറന്നവര്‍ക്ക് പാവങ്ങളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കാന്‍ സാധിക്കുകയില്ലെന്ന് പറഞ്ഞിരുന്നത്. രണ്ട് സ്ഥാനാര്‍ത്ഥികളും സിനിമാ താരങ്ങളായതിനാല്‍ നേരത്തെ തന്നെ മറ്റ് താരങ്ങള്‍ പ്രചരണത്തിനിറങ്ങില്ലെന്ന് പറഞ്ഞിരുന്നു. കഴിഞ്ഞ തവണ ഗണേശിനായി കാവ്യാ മാധവന്‍ ദീലീപ് തുടങ്ങിയവര്‍ തിരഞ്ഞെടുപ്പ് രംഗത്തുണ്ടായിരുന്നു. സിനിമാ താരങ്ങള്‍ തമ്മിലുള്ള വാക് പോര് കൂടുതല്‍ മുറുകുന്നതിലുടെ പത്തനാപുരത്തെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തങ്ങള്‍ക്ക് ചൂടേറുകയാണ്. ആദ്യം ജഗദീഷിന്റെ സ്ഥാനാര്‍ഥിത്വത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏത് വിധേനയും ഗണേശിനെ തോല്‍പ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്.
തലച്ചിറയില്‍ സാംബവ മഹാസഭ സംഘടിപ്പിച്ച കലാഭവന്‍ അനുസ്മരണ ചടങ്ങില്‍ പ്രസംഗിക്കവെ ആയിരുന്നു ഗണേഷ് കുമാര്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha